![](https://i0.wp.com/malluchronicle.com/wp-content/uploads/2022/11/images281429.jpeg?resize=640%2C360&ssl=1)
കൊല്ലം: ബൈക്കിൽ യാത്ര ചെയ്യവേ സോപ്പ് ഉപയോഗിച്ച് കുളിച്ചു കൊണ്ടിരുന്ന യുവാക്കൾ പോലീസ് പിടിയിൽ.
കൊല്ലം ശാസ്താംകോട്ട ഭരണിക്കാവിലാണ് കേസിനാസ്പദമായ സംഭവം.
അജ്മൽ, ബാദുഷ എന്നീ രണ്ട് യുവാക്കൾക്കെതിരെയാണ് പോലീസ് കേസെടുത്തത്.
വൈകിട്ട് കളി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങവേയാണ് ശക്തമായ മഴ പെയ്തത്. തുടർന്ന് ഇരുവർക്കും വ്യത്യസ്തമായ ഒരു ആഗ്രഹം തോന്നുകയായിരുന്നു. ഉടൻ കുപ്പായം അഴിച്ച് ഒരു സോപ്പും സംഘടിപ്പിച്ചു ബൈക്കിൽ സഞ്ചരിച്ചു കുളിക്കാൻ ഇരുവരും പദ്ധതിയിട്ടു. ഭരണിക്കാവ് നഗര മധ്യത്തിൽ വച്ചായിരുന്നു ഇവരുടെ അഭ്യാസം. ശരീരമാസകലം സോപ്പ് പതപ്പിച്ച് യാത്ര ചെയ്തു കൊണ്ട് ആസ്വദിച്ചു കുളിക്കുകയായിരുന്നു അജ്മലും ബാദുഷയും.
വ്യത്യസ്തമായ ദൃശ്യങ്ങൾ വൈറൽ ആകാൻ ഒട്ടും സമയം എടുത്തില്ല. നഗര മധ്യത്തിലെ ഈ കുളി യാത്ര പോലീസ് ഗൗരവമായി സമീപിക്കാൻ തീരുമാനിച്ചു. ഉടൻ പോലീസ് എത്തി അപകടകരമായ രീതിയിൽ ബൈക്കിൽ യാത്ര ചെയ്തതിന് വേണ്ടപ്പെട്ട വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. കൂടാതെ ഇവരിൽനിന്ന് പിഴയും ഈടാക്കി.