![](https://i0.wp.com/malluchronicle.com/wp-content/uploads/2022/11/images281229.jpeg?resize=630%2C473&ssl=1)
കൊയിലാണ്ടി: കൊയിലാണ്ടി മുച്ചുകുന്ന് സ്വദേശി അശോകനാണ് (61) തീ കൊളുത്തി ആത്മഹത്യ ചെയ്തത്.
വീടിനകത്ത് മുറിയിൽ കയറി കതകടച്ച് ദേഹത്ത് മണ്ണെ ഒഴിക്കുകയായിരുന്നു. ശേഷം ശരീരത്തിലേക്ക് തീ പടർത്തുകയും ചെയ്തു. പുലർച്ചെ ആറുമണിക്കാണ് സംഭവം.
സംഭവം അറിഞ്ഞെത്തിയ മകനും നാട്ടുകാരും മറ്റു ബന്ധുക്കളും തീയണച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
തുടർന്ന് കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ആവശ്യമായ നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.