
തിരുവനന്തപുരം : തിരുവനന്തപുരം ശ്രീകാര്യം എൻജിനീയറിങ് കോളേജിൽ പൊന്നാനി സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. പൊന്നാനി എരമംഗലം സ്വദേശി ശംസുദ്ധീൻ (29) ആണ് മരിച്ചത്.
ഇന്ന് രാവിലെ കോളേജിന്റെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ചാക്ക ഐടിഐയിലെ ഇൻസ്ട്രക്ടർ ആണ് മരിച്ച ഷംസുദ്ധീൻ. ഇദ്ദേഹം പാർട് ടൈം ആയി ശ്രീകാര്യം എൻജിനീയറിങ് കോളേജിൽ എൻജിനീയറിങ് പഠിച്ചു വരികയായിരുന്നു.
ഷംസുദ്ധീൻ ഇന്നലെയും ക്ലാസിൽ വന്നിരുന്നതായി സഹപാഠികൾ പറഞ്ഞു. മരണകാരണം വ്യക്തമല്ല.