നടൻ കൃഷ്ണ അന്തരിച്ചു..

Spread the love
കൃഷ്ണ മകൻ മഹേഷ് ബാബുവിനൊപ്പം

ഹൈദരാബാദ്: മുതിർന്ന തെലുങ്കു നടനും സിനിമാ താരം മഹേഷ് ബാബുവിന്റെ പിതാവുമായ കൃഷ്ണ (80) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെയാണ് കൃഷ്ണയെ ഹൈദരാബാദിലെ സ്വകാര്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് വെന്റിലേറ്ററിൽ മാറ്റുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ നാലുമണിയോടെയാണ് അന്ത്യം.

W3Schools.com

ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ 1943 ലാണ് ജനനം. ഘട്ടമനേനി ശിവരാമ കൃഷ്ണമൂർത്തി എന്നാണ് യഥാർഥ പേര്. 1960 കളിൽ തെലുങ്ക് സിനിമയിലെ സൂപ്പർ താരമായിരുന്നു കൃഷ്ണ. അഞ്ച് പതിറ്റാണ്ടുകൾ നീണ്ട കരിയറിൽ 350 ലേറെ സിനിമകൾ ചെയ്തു. 1964 മുതൽ 1995 വരെയുള്ള കാലഘട്ടത്തിൽ ഒരോ വർഷവും ശരാശരി പത്ത് സിനിമകളിലാണ് അഭിനയിച്ചത്.

1961 ൽ കുല ഗൊത്രലു എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് മൂന്ന് ചിത്രങ്ങളിൽ ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 1965 ൽ പുറത്തിറങ്ങിയ തേനേ മനസുലു ആയിരുന്നു കൃഷ്ണയെ നായകപദവിയിൽ എത്തിച്ച ചിത്രം. ഗുഡാചാരി 116 എന്ന ചിത്രത്തിലൂടെയാണ് സൂപ്പർതാര പദവിയിലെത്തുന്നത്. സാക്ഷി, മരപുരാനി കഥ, സത്രീ ജന്മ, പ്രൈവറ്റ് മാസ്റ്റർ, നിലവു ദൊപ്പിടി, അല്ലൂരി സീതാ രാമ രാജു, വിചിത്ര കുടുംബം, ബ്രഹ്മാസ്ത്രം, സിംഹാസനം, മൊഡ്ഡു ബിദ, റൗഡി നമ്പർ 1, ഗുഡാചാരി 117, ഇൻസ്പെക്ടർ രുദ്ര, വരസു, റൗഡി അണ്ണയ്യ, നമ്പർ വൺ, സുൽത്താൻ, രാവണ, വംസി, അയോധ്യ, കന്തസാമി തുടങ്ങിയവയാണ് പ്രധാന സിനിമകളിൽ ചിലത്. 2016 ൽ പുറത്തിറങ്ങിയ ശ്രീ ശ്രീ ആണ് അവസാന ചിത്രം.

തെലുങ്കു സിനിമയിലെ സൂപ്പർതാരങ്ങളായിരുന്ന എൻ.ടി രാമറാവു, അകിനേനി നാഗേശ്വര റാവു തുടങ്ങിയവർക്കൊപ്പവും സിനിമകൾ ചെയ്തിട്ടുണ്ട്. 1970ൽ പത്മാലയ സ്റ്റുഡിയോസ് എന്ന പേരിൽ നിർമാണ കമ്പനി ആരംഭിച്ചു.

1974 ൽ മികച്ച നടനുള്ള ആന്ധ്ര സർക്കാറിന്റെ പുരസ്കാരം ലഭിച്ചു. വി രാമചന്ദ്രറാവു സംവിധാനം ചെയ്ത അല്ലൂരി സീതാ രാമ രാജു എന്ന ചിത്രത്തിനായിരുന്നു പുരസ്കാരം. 1997 ൽ സിനിമയിലെ സമഗ്രസംഭാവനയ്ക്ക് ഫിലിം ഫെയർ പുരസ്കാരം ലഭിച്ചു. 2009 ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു.

ഇന്ദിരാ ദേവിയായിരുന്നു ആദ്യഭാര്യ. നടൻമാരായ മഹേഷ് ബാബു, രമേഷ് ബാബു, മുൻനടി മഞ്ജുള, പ്രിയദർശിനി, പത്മാവതി തുടങ്ങിയവരാണ് ഈ ബന്ധത്തിൽ ജനിച്ച മക്കൾ. 1967 ൽ സാക്ഷി എന്ന സിനിമയുടെ സെറ്റിൽ വച്ച് നടി വിജയ നിർമലയുമായി പ്രണയത്തിലായി. തുടർന്ന് വിവാഹം കഴിക്കുകയും ചെയ്തു. വിജയ നിർമലയ്ക്കൊപ്പം ഏകദേശം നാൽപ്പതോളം സിനിമകളിൽ കൃഷ്ണ പ്രവർത്തിച്ചിട്ടുണ്ട്. നടനും രാഷ്ട്രീയ പ്രവർത്തകനുമായ നരേഷ് കൃഷ്ണയ്ക്ക് വിജയനിർമലയിൽ ജനിച്ച മകനാണ്.

വ്യവസായിയായും രാഷ്ട്രീയ പ്രവർത്തകനുമായ ഗല്ല ജയദേവ്, നിർമാതാവ് സഞ്ജയ് സ്വരൂപ്, നടിയും നിർമാതാവുമായ നമ്രത ശിരോദ്കർ തുടങ്ങിയവർ മരുമക്കളാണ്.

About Post Author

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

എം.കെ മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ; പ്രാർത്ഥിക്കാൻ ആഹ്വാനം..

Spread the love

അസുഖം ഭേദമായി പൊതുജീവിതത്തിലേക്ക് തിരിച്ചുവരാനാവുമെന്നാണ് പ്രതീക്ഷയെന്നും പ്രാർഥനകളിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ അഭ്യർഥിച്ചു.

ഐ ഫോൺ 13 സ്വന്തമാക്കാൻ അതും ഏറ്റവും കുറഞ്ഞ വിലയിൽ..

Spread the love

128 ജിബിയുടെ പരമാവധി സംഭരണ ശേഷിയുള്ള അടിസ്ഥാന വേരിയന്‍റിനാണ് ഈ കിഴിവ് ബാധകമായിരിക്കുന്നത്.

തൃശൂർ സ്വദേശിയ്ക്ക് സൗദിയിൽ ദാരുണാന്ത്യം..

Spread the love

തൃശൂർ സ്വദേശി സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

ബോധിധർമ്മ ഡയറക്ടർക്ക് സ്വീകരണം നൽകി..

Spread the love

ജപ്പാനിൽ വച്ച് നടന്ന ജെ.കെ.എസ് അന്താരാഷ്ട്ര കരാത്തെ സെമിനാറിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ബോധിധർമ്മ ഡയറക്ടർ അഡ്വ: ഷിഹാൻ മനോജ് കെ എസ് ,സെൻസായ് ആർ മൈക്കിൾ എന്നിവർക്ക് നെടുമ്പാശ്ശേരി അന്താരാഷ്ട്ര എയർപോർട്ടിൽ വച്ച് സ്വീകരണം നൽകി.

ലിംഗസമത്വ പ്രതിജ്ഞ പിൻവലിച്ചു കുടുംബശ്രീ

Spread the love

സ്ത്രീക്കും പുരുഷനും സ്വത്തില്‍ തുല്യഅവകാശമെന്ന പ്രതി‍ജ്ഞയിലെ പരാമര്‍ശം ശരീയത്ത് വിരുദ്ധമെന്നായായിരുന്നു വിമർശനം ഉയർന്നത്.

മെസ്സിയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

Spread the love

രണ്ടാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

Leave a Reply

You cannot copy content of this page