തിരുവനന്തപുരം: 500 രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകള്‍ ഇനി മുതല്‍ ഓണ്‍ലൈനായി മാത്രമേ അടയ്ക്കാന്‍ കഴിയുകയുള്ളൂ. തീരുമാനം ഉടന്‍ പ്രാബല്യത്തില്‍ കൊണ്ടുവരാനുദ്ദേശിക്കുകയാണ് കെ.എസ്.ഇ.ബി. ഇക്കാര്യം സംബന്ധിക്കുന്ന ഉത്തരവും പുറത്തിറക്കി. നിലവില്‍ രണ്ടായിരം രൂപയ്ക്ക് താഴെയുള്ള ബില്ലുകള്‍ കൗണ്ടറില്‍ അടയ്ക്കാനുള്ള സൗകര്യമുണ്ടായിരുന്നു. ഇതില്‍ പരിഷ്കാരം വരുത്തിയാണ് ചീഫ് എഞ്ചിനീയര്‍ ഡിസ്ട്രിബ്യൂഷന്‍ എല്ലാ സെക്ഷനുകളിലും പുതിയ നിര്‍ദേശം നല്കിയിരിക്കു.
കെ.എസ്.ഇ.ബിയിലെ ഓണ്‍ലൈന്‍ ബില്ല് പേയ്മെന്റ് സൗകര്യം വളരെ കുറച്ച് പേര് മാത്രമാണ് ഉപയോഗിക്കുന്നത്. ഊര്‍ജ സെക്രട്ടറിയുടെ വിലയിരുത്തല്‍ അനുസരിച്ച് 50 ശതമാനത്തിൽ താഴെ ആളുകള്‍ മാത്രമാണ് നിലവില്‍ ഓണ്‍ലൈന്‍ വഴി ബില്ല് അടയ്ക്കുന്നത്. ഡിജിറ്റല്‍ പേമെന്റ് പ്രോത്സാഹിപ്പിക്കുകയെന്നതാണ് ലക്ഷ്യം. എന്നാല്‍ ഡിജിറ്റല്‍ ബോധവത്കരണം കൃത്യമായി ലഭിച്ചിട്ടില്ലാത്തവര്‍ക്ക് ഇത് നടപ്പിലാക്കുമ്പോള്‍ പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ടാകും.