
കുന്നംകുളം: നഗര മധ്യത്തിലെ ഹൈടെക് പോലീസ് സ്റ്റേഷന് ഈ മാസം 15ന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുമെന്ന് എ സി.മൊയ്തീന് എംഎല്‍എ പറഞ്ഞു.
കുന്നംകുളം എം എല്‍ എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഹൈടെക് പോലീസ് സ്റ്റേഷന്റെ നിലവിലെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരാതിക്കാര്‍ക്കു പുറമെ സ്റ്റേഷനിലെത്തുന്ന കുട്ടികള്‍ക്കും, അമ്മമാര്‍ക്കും, വിശ്രമിക്കാനും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള ടോയ്ലെറ്റ് സംവിധാനം ഉണ്ടാകും.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. എം എല്‍ എ യോടപ്പം ജില്ലാപോലീസ് മേധാവി ആര് ആദിത്യ ഐ പി എസ്, നഗരസഭ ചെയര്‍പേഴ്സണ്‍ സീതാ രവീന്ദ്രന്, കുന്നംകുളം എ സി പി ടി എസ് സിനോജ് തുടങ്ങിയവരും സ്റ്റേഷൻ സന്ദർശിക്കാൻ ഉണ്ടായിരുന്നു.