മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളിൽ ജൂൺ 16ന് യുഡിഎഫ് ഹർത്താൽ..

Spread the love

മലപ്പുറം: പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയിൽ പ്രതിഷേധിച്ച് ജൂൺ 16-ന് മലപ്പുറത്തെ വനാതിർത്തി, മലയോരമേഖലയിൽ ഹർത്താൽ പ്രഖ്യാപിച്ച് യുഡിഎഫ്. 11 പഞ്ചായത്തുകളിലും നിലമ്പൂർ മുനിസിപ്പാലിറ്റി പരിധിയിലുമാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.

ബഫർ സോൺ വിഷയത്തിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് കോഴിക്കോട്ട് എൽഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ തുടരുകയാണ്. കടകൾ രാവിലെ മുതൽ അടഞ്ഞുകിടന്നു. കൂടരഞ്ഞി, കോടഞ്ചേരി പഞ്ചായത്തുകളിൽ ഹർത്താൽ അനുകൂലികൾ പ്രതിഷേധ പ്രകടനം നടത്തി. കോഴിക്കോട്ടെ മലയോര മേഖലയിലും വിഷയത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. 14 പ‍ഞ്ചായത്തുകളിൽ പൂർണ്ണമായും മൂന്ന് പഞ്ചായത്തുകളിൽ ഭാഗികമായുമാണ് ഇടത് മുന്നണി ഹർത്താൽ നടത്തുന്നത്.

ബഫർ സോൺ വിഷയത്തിൽ കോടതി ഉത്തരവ് മറികടക്കാൻ കേന്ദ്ര സർക്കാർ നിയമനിർമ്മാണം നടത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കടകൾ അടഞ്ഞുകിടന്നു. ചില സ്വകാര്യ വാഹനനങ്ങളൊഴികെയുള്ളവ നിരത്തിലിറങ്ങിയില്ല. ചിലയിടത്ത് കെഎസ്ആർടിസി ഒന്നിടവിട്ട് സർവീസ് നടത്തി.

സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും, ഒരു കിലോമീറ്ററിൽ നിയന്ത്രണം ഏർപ്പെടുത്തിയ സുപ്രീംകോടതി വിധിക്കെതിരെ ഇടുക്കിയിലും വയനാട്ടിലും ഹർത്താൽ നടന്നിരുന്നു. വരും ദിവസങ്ങളിൽ യുഡിഎഫും പ്രതിഷേധങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

W3Schools.com

Related Posts

പ്ലസ് വണ്‍ പ്രവേശനം: ജൂലൈ 11മുതല്‍ അപേക്ഷിക്കാം

Spread the love

പ്ലസ് വണ്‍ പ്രവേശന ജൂലൈ 11മുതല്‍ അപേക്ഷിക്കാം

തീവ്ര മഴ ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ..

Spread the love

കനത്ത മഴ തുടരുന്നതിനാൽ വെള്ളിയാഴ്ചയും കാസർകോട് ജില്ലയിലെ അംഗൻവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ,

സ്‌കൂളിലേക്ക് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോയ 16കാരിയെ കാണ്മാനില്ല..

Spread the love

കൂട്ടി സർട്ടിഫിക്കറ്റ് വാങ്ങാൻ വേണ്ടി വിട്ടിൽ നിന്നും പോയതാണ്

ബ്രിട്ടീഷ് പ്രധാനമന്ത്രി രാജിവെച്ചു..

Spread the love

മന്ത്രിസഭയില്‍ നിന്ന് കൂടുതല്‍ അംഗങ്ങള്‍ ഇന്ന് രാജിവച്ചതിന് പിന്നാലെയാണ് ബോറിസ് ജോണ്‍സണ്‍ രാജിവക്കുന്നത്.

അത്രമേൽ ഹൃദ്യം ഈ മുഹൂർത്തം; മുത്തച്ഛനെ കാണാൻ വിവാഹവേഷത്തിൽ കൊച്ചുമകൾ എത്തി..

Spread the love

പേരക്കുട്ടിയുടെ വിവാഹത്തിനു പങ്കെടുക്കാന്‍ കഴിയാതെ പോയ മുത്തച്ഛനെ അദ്ദേഹത്തിനടുത്തു പോയി സന്ദർശിച്ചിരിക്കുന്ന പേരക്കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ശ്രീജിത്ത് രവിക്ക് ജാമ്യമില്ല ; 14 ദിവസത്തേക്ക് റിമാൻഡിൽ..

Spread the love

നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം നിഷേധിച്ചു. ശ്രീജിത്ത് രവിയെ 14 ദിവസത്തേക്ക് തൃശൂര്‍ പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തു.

Leave a Reply

You cannot copy content of this page