ഇന്ത്യൻ ആർമിയിൽ അവസരം ; യോഗ്യത പത്താംക്ലാസ്സ്‌..

Spread the love

ദില്ലി: ഇന്ത്യൻ ആർമിയിലേക്ക് അവസരം. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അവസരവുമായാണ് ഇന്ത്യൻ ആർമി എത്തിയിരിക്കുന്നത് .വാഷർമാൻ, ട്രേഡ്സ് മാൻ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനുള വിജ്ഞാപനം പുറപ്പെടുവിച്ചു.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിജ്ഞാപനം പുറപ്പെടുവിച്ച് 45 ദിവസത്തിനുള്ളിൽ ഓഫ്‍ലൈനായി അപേക്ഷ സമർപ്പിക്കണം. ഇംഗ്ലീഷിലോ ഹിന്ദിയിലോ ആയിരിക്കണം അപേക്ഷകൾ പൂരിപ്പിക്കേണ്ടത്. ഈ റിക്രൂട്ട്മെന്റ് ഡ്രൈവിലൂടെ 65 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. 

വാഷർമാൻ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മെട്രിക്കുലേഷനോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. ട്രേഡ്സ് മാൻ മേറ്റ് ഉദ്യോഗാർത്ഥികൾക്ക് അംഗീകൃത ബോർഡിൽ നിന്നുള്ള മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം.  ഉദ്യോഗാർത്ഥി 18 നും 25 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.

ഓരോ തസ്തികയിലേക്കും വ്യത്യസ്ത അപേക്ഷകളാണ് അയക്കേണ്ടത്. രജിസ്റ്റേർഡ് പോസ്റ്റ് അല്ലെങ്കിൽ സ്പീഡ് പോസ്റ്റ് ആയിട്ട് വേണം അപേക്ഷ സമർപ്പിക്കാൻ. “The Commandant, Military Hospital, Defence Colony Road. Chennai, Tamil Nadu, Pin: 600032” എന്ന അ‍ഡ്രസിലാണ് അപേക്ഷ അയക്കേണ്ടത്. അപേക്ഷ അയക്കുന്ന കവറിന്റെ പുറത്ത് ഏത് തസ്തികയിലേക്കുള്ള അപേക്ഷയാണെന്ന് കൃത്യമായി എഴുതിയിരിക്കണം. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ അക്കാര്യവും കവറിൽ ഇടതുഭാഗത്തായി വ്യക്തമാക്കണം. 100 രൂപയാണ് അപേക്ഷ ഫീസ്.

W3Schools.com

Related Posts

പ്ലസ് വണ്‍ പ്രവേശനം: ജൂലൈ 11മുതല്‍ അപേക്ഷിക്കാം

Spread the love

പ്ലസ് വണ്‍ പ്രവേശന ജൂലൈ 11മുതല്‍ അപേക്ഷിക്കാം

തീവ്ര മഴ ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ..

Spread the love

കനത്ത മഴ തുടരുന്നതിനാൽ വെള്ളിയാഴ്ചയും കാസർകോട് ജില്ലയിലെ അംഗൻവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ,

സ്‌കൂളിലേക്ക് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോയ 16കാരിയെ കാണ്മാനില്ല..

Spread the love

കൂട്ടി സർട്ടിഫിക്കറ്റ് വാങ്ങാൻ വേണ്ടി വിട്ടിൽ നിന്നും പോയതാണ്

ബ്രിട്ടീഷ് പ്രധാനമന്ത്രി രാജിവെച്ചു..

Spread the love

മന്ത്രിസഭയില്‍ നിന്ന് കൂടുതല്‍ അംഗങ്ങള്‍ ഇന്ന് രാജിവച്ചതിന് പിന്നാലെയാണ് ബോറിസ് ജോണ്‍സണ്‍ രാജിവക്കുന്നത്.

അത്രമേൽ ഹൃദ്യം ഈ മുഹൂർത്തം; മുത്തച്ഛനെ കാണാൻ വിവാഹവേഷത്തിൽ കൊച്ചുമകൾ എത്തി..

Spread the love

പേരക്കുട്ടിയുടെ വിവാഹത്തിനു പങ്കെടുക്കാന്‍ കഴിയാതെ പോയ മുത്തച്ഛനെ അദ്ദേഹത്തിനടുത്തു പോയി സന്ദർശിച്ചിരിക്കുന്ന പേരക്കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ശ്രീജിത്ത് രവിക്ക് ജാമ്യമില്ല ; 14 ദിവസത്തേക്ക് റിമാൻഡിൽ..

Spread the love

നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം നിഷേധിച്ചു. ശ്രീജിത്ത് രവിയെ 14 ദിവസത്തേക്ക് തൃശൂര്‍ പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തു.

Leave a Reply

You cannot copy content of this page