![](https://i0.wp.com/malluchronicle.com/wp-content/uploads/2022/04/son.jpg?resize=650%2C366&ssl=1)
കൊല്ലം ചവറ തെക്കുംഭാഗത്ത് 84 കാരിയായ ഓമനയെയാണ് മകന് ഓമനക്കുട്ടന് ക്രൂരമായി മര്‍ദിച്ചത്. മര്‍ദ്ദനത്തിന്റെ അഞ്ചു മിനിറ്റിലധികം വരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
അമ്മയെ മര്‍ദിക്കുന്നതിനിടെ തടയാന്‍ വന്ന സഹോദരന് ബാബുവിനെയും ഇയാള്‍ മര്‍ദിച്ചു. പണം ആവശ്യപ്പെട്ടായിരുന്നു മദ്യലഹരിയിലായിരുന്ന ഓമനക്കുട്ടന് ഇരുവരെയും മര്‍ദിച്ചത്. ഇയാള്‍ മാതാവിനെ പല തവണ നിലത്തിട്ട് ചവിട്ടുന്നതും പണം ചോദിച്ച് അസഭ്യം പറയുന്നതും ദൃശ്യങ്ങളിലുണ്ട്.
നേരത്തെയും സമാനമായ രീതിയിൽ മദ്യപിച്ചെത്തി ഇയാൾ അമ്മയെ മർദ്ദിക്കാറുണ്ടായിരുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്. വലിച്ചിഴക്കുന്നതിനിടെ അമ്മയുടെ വസ്ത്രങ്ങൾ അഴിഞ്ഞുപോയിട്ടും വീണ്ടും അടിക്കുന്നതും ചവിട്ടുന്നതും അസഭ്യം പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
അയല്‍വാസികളാണ് ഇന്നലെ നടന്ന മര്‍ദ്ദന ദൃശ്യം പകര്‍ത്തിയത്. തുടര്‍ന്ന് വാര്‍ഡ് മെമ്പറര്‍ വിഷയം പൊലീസിനെ അറിയിക്കുകയായിരുന്നു. വീഴ്ചയില്‍ പരുക്കേറ്റതെന്നാണ് ആദ്യം ഓമന പൊലീസിന് നല്കിയ മൊഴി. ഓമനക്കുട്ടന് തെക്കുംഭാഗം പൊലീസിന്റെ കസ്റ്റഡിയിലാണ്.