പ്രസവത്തിനിടെ യുവതി മരിച്ച സംഭവം ; അമ്മയ്ക്ക് പിന്നാലെ കുഞ്ഞും മരണത്തിന് കീഴടങ്ങി..

ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു. മൈലക്കാട് സ്വദേശി വിപിന്റെ ഭാര്യ ഹർഷ തിങ്കളാഴ്ചയാണ് മരിച്ചത്. ഇന്നാണ് കുഞ്ഞ് മരിച്ചത്. കുട്ടി കൊല്ലത്തെ തന്നെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെ കുഞ്ഞും മരണത്തിന് കീഴടങ്ങുകയായിരുന്നു.

വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം ; പുതിയ വെളിപ്പെടുത്തലുമായി അറസ്റ്റിലായവർ..

നീറ്റ് പരീക്ഷാവിവാദത്തിൽ പുതിയ വെളിപ്പെടുത്തലുമായി അറസ്റ്റിലായ കോളജിലെ ശുചീകരണ തൊഴിലാളികൾ രംഗത്ത്. കുട്ടികളുടെ പരിശോധനാ ചുമതലമുണ്ടായിരുന്ന സ്വകാര്യ ഏജൻസിക്കെതിരൊണ് കോളജിലെ ശുചീകരണ തൊഴിലാളികൾ ആരോപണം ഉന്നയിക്കുന്നത്

നാളെ കൊല്ലം ജില്ലയിൽ കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്

കെ.എസ്.യുവിന്റെ നേതൃത്വത്തിൽ കൊല്ലം ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദ് ആചരിക്കും.കെ.എസ്.യു ആയൂർ മാർത്തോമാ കോളജിലേക്ക് നടത്തിയ മാർച്ചിന് നേരെയുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്.

നാളെ വിദ്യാഭ്യാസ ബന്ദ്‌ പ്രഖ്യാപിച്ച് കെ.എസ്.യു..

നാളെ കെ.എസ്.യുവിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ ബന്ദ് ആചരിക്കും. ആയുർ മാർത്തോമാ കോളേജിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിന് നേരെയുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്.

ആയൂർ മാർത്തോമ കോളേജിൽ വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം ; പോലീസ് ലാത്തി വീശി..

നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിനെതിരെ ആയൂരിലെ മാര്‍ത്തോമാ കോളേജില്‍ വന്‍ സംഘര്‍ഷം.

ഗർഭിണിയായ മകളെ ചവിട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു ; പിതാവ് അറസ്റ്റിൽ..

കൊലപാതക കേസുകളിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

കാറുകൾ കൂട്ടിയിടിച്ച് അപകടം ; ദമ്പതികൾക്ക് ദാരുണാന്ത്യം..

കൊട്ടാരക്കര കുളക്കടയിൽ വാഹനാപകടത്തിൽ ദമ്പതികൾ മരിച്ചു. പുനലൂർ തൊളിക്കോട് സ്വദേശി ബിനീഷ് കൃഷ്ണൻ, ഭാര്യ അഞ്ജു എന്നിവരാണ് മരിച്ചത്.

മാസ്‌ക് വെക്കാൻ പറഞ്ഞതിന് ഡോക്ടർക്കും നഴ്‌സിനും മർദനം, ആശുപത്രി അടിച്ചു തകർത്തു ; പ്രതികൾ ഒളിവിൽ..

താലൂക്കാശുപത്രിയിലെ നഴ്സിനും ഡോക്ടർക്കും നേരെ ക്രൂരമായ ആക്രമണം. ഒരു സംഘം യുവാക്കളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഡ്യൂട്ടി നഴ്സിനെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ വീട്ടമ്മ പിടിയിൽ ; ഒളിച്ചോടുന്നത് മൂന്നാം തവണ..

പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയെയും യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തു.

ആശ്വാസം ; ഇന്നലെ മുതൽ കാണാതായ രണ്ടര വയസ്സുകാരനെ കണ്ടെത്തി..

കൊല്ലം അഞ്ചൽ തടിക്കാട്ടിൽ കാണാതായ രണ്ടരവയസുകാരനെ കണ്ടെത്തി. അൻസാരി-ഫാത്തിമ ദമ്പതികളുടെ മകൻ ഫർഹാനെയാണ് വീടിന് സമീപത്തെ റബ്ബർ തോട്ടത്തിൽ നിന്നും കണ്ടെത്തിയത്

You cannot copy content of this page