ഇനി പിതാവില്ലാതെ കുഞ്ഞുങ്ങളെ ജനിപ്പിക്കാം ; പുതിയ പരീക്ഷണം വിജയകരമെന്ന് റിപോർട്ട്..

Spread the love
ചൈന പുറത്തുവിട്ട ചിത്രം

ലോകത്തെ ജീവിതവ്യവസ്ഥ തന്നെ മാറ്റിമറിക്കാൻ കെൽപ്പുള്ള നിർണായക കണ്ടുപിടുത്തവുമായി ചൈന. പിതാവില്ലാതെ കുഞ്ഞുങ്ങളെ ജനിപ്പിക്കാമെന്ന കണ്ടെത്തലുമായാണ് ചൈന രംഗത്തെത്തിയിരിക്കുന്നത്.

പിതാവില്ലാത്ത എലിക്കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നതിൽ വിജയിച്ചാണ് ചൈനീസ് ശാസ്ത്രജ്ഞർ ഈ മേഖലയിൽ വിജയം നേടിയത്. ചൈനയിലെ ലബോറട്ടറിയിലാണ് പരീക്ഷണം നടത്തിയത്. സാധാരണ ഗതിയിൽ പക്ഷികളും മൃഗങ്ങളും പാമ്പുകളുമെല്ലാം പാത്തെനോജെനെസിസിലൂടെ പിതാവിന്റെ സഹായമില്ലാതെ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാറുണ്ട്. സസ്തനികളിൽ ഇത് സാധ്യമായിരുന്നില്ല. എന്നാൽ സസ്തനികളിലും സമാനമായ രീതിയിൽ പിതാവില്ലാതെ കുട്ടികളെ ജനിപ്പിക്കാമെന്നാണ് ഷാങ്‌ഹോയ് ജിയാവോ തോങ് സർവ്വകലാശാലയിലെ ശാസ്ത്രജ്ഞർ തെളിയിച്ചിരിക്കുന്നത്.

എലിയുടെ വളർച്ചയെത്തിയ അണ്ഡത്തിൽ, ബീജം വഴി മാറ്റം ഉണ്ടാക്കാവുന്ന ഏഴ് മേഖലകളിലെ ജനിതക രേഖകളിൽ ഇതിനായി മാറ്റം വരുത്തി. ഇത്തരത്തിൽ മാറ്റിയെടുത്ത അണ്ഡം പെൺ എലികളിൽ നിക്ഷേപിച്ചു. ഈ പെൺഎലി സ്വാഭാവികമായ ഗർഭാവസ്ഥകളിലൂടെ കടന്നു പോവുകയും കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയും ചെയ്തു. അതേസമയം ഈ എലിക്കുഞ്ഞുങ്ങളിൽ ഒരെണ്ണം മാത്രമാണ് പൂർണ്ണ വളർച്ച കൈവരിച്ചത്. അതുകൊണ്ട് തന്നെ ഈ മേഖലയിൽ ഇനിയും കൂടുതൽ ഗവേഷങ്ങൾ നടത്തേണ്ടത് ആവശ്യമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

പുരുഷ ബീജത്തിന്റെ സഹായമില്ലാതെ തന്നെ അണ്ഡങ്ങളിൽ കൃത്യമായ മാറ്റം വരുത്തി ഭ്രൂണമാക്കി വളർത്തിയെടുക്കാനാകുമെന്നത് വലിയ നേട്ടമായാണ് വിലയിരുത്തുന്നത്. സസ്തനികളിൽ നടത്തിയ ഈ പരീക്ഷണം ഭാവിയിൽ കൃഷി, വൈദ്യശാസ്ത്രം മേഖലകളിൽ കൂടുതൽ സഹായകമാകുമെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

പ്രവാസികൾ ശ്രദ്ധിക്കുക ; മരുന്നുകൾ കൊണ്ടുവരുന്നവർക്ക് മുന്നറിയിപ്പ്

Spread the love

യാത്രക്കാര്‍ കുറിപ്പടികളില്ലാതെ വിവിധ മരുന്നുകള്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

പൊലീസ് സ്റ്റേഷനിലെത്തി പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു ; യുവാവിന് ദാരുണാന്ത്യം

Spread the love

സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥരും അഭിഭാഷകരും ഏറെ പരിശ്രമിച്ചാണ് തീ അണച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഷൈജുവിനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ചാവക്കാട് നഗരത്തിൽ ജൂൺ ഒന്ന് മുതൽ ഗതാഗത പരിഷ്ക്കരണം; പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കാനാണ് തീരുമാനം.

Spread the love

നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനയുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് തൃശ്ശൂര്‍  ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തെ അറിയിച്ചിരുന്നു.

എസ്എസ്എൽസി പരീക്ഷ ഫലം ഉടൻ..

Spread the love

പരീക്ഷാഫലം ജൂൺ 15 നകം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി മന്ത്രി വ്യക്തമാക്കി

സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ ആറ്റിൽ വീണു..

Spread the love

Spread the loveകൊല്ലം: കൊല്ലം പത്തനാപുരത്ത് സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ ആറ്റിൽ അകപ്പെട്ടു. ഇതില്‍ രണ്ടുപേരെ രക്ഷപ്പെടുത്തി. ഒരാളെ കാണാതായി. കുട്ടിയെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്. ഇന്ന് ഉച്ചയോട് കൂടിയാണ് അപകടമുണ്ടായത്. കല്ലടയാര്‍ തീരത്തേക്ക് സെല്‍ഫിയെടുക്കുന്നതിനായാണ്…

കെജിഎഫ് കണ്ട് റോക്കി ഭായ്‌യെ അനുകരിച്ച 15കാരൻ ആശുപത്രിയിൽ..

Spread the love

ആവേശഭരിതനായി പതിനഞ്ചുകാരൻ സിഗരറ്റ് വലിക്കാൻ തുടങ്ങിയത്. പിന്നീട് തൊണ്ട വേദന, ചുമ ഉൾപ്പെടെയുള്ള ശാരീരിക അസ്വസ്ഥകൾ അനുഭവപ്പെട്ടതോടെ ഹൈദരാബാദിലെ സെഞ്ചുറി ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

Leave a Reply

You cannot copy content of this page