82കാരിക്ക് 36കാരൻ ഭർത്താവ്, ഭാര്യ ഐറിസിൻ്റെ രസകരമായ ഫേസ്ബുക്ക് കുറിപ്പ്..

Spread the love

പ്രണയത്തിന് കണ്ണും മൂക്കും ഇല്ല പറയുന്ന പൊലെ, ഭാഷയോ വേഷമോ ഒന്നും വിഷയമല്ല എന്നൊക്കെ പറയുന്ന പോലെ പ്രായവും ഒരു വിഷയമല്ല എന്ന് തെളിയിക്കുകയാണ് യുകെയിലെ ഈ ദമ്പതികൾ. 82 വയസ്സുള്ള ഐറിസ് മുഹമ്മതിൻ്റെ ഭർത്താവ് മൊഹമദ് അഹമദ് ഇബ്രാഹിമിന് 36 വയസ്സാണുള്ളത്. മൂന്ന് വർഷങ്ങളായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. പ്രായത്തിലുള്ള 46 വയസ്സിന്റെ അന്തരം തങ്ങളെ ഇപ്പോഴും ഒരു തരത്തിലും ബാധിച്ചിട്ടെല്ലാണ് ഐറിസ് പറയുന്നത്. മാത്രമല്ല വിവാഹത്തിന് ശേഷം ഇക്കാലയളവിൽ നാല് ആഴ്ചയോളം തങ്ങൾക്ക് പിരിഞ്ഞിരിക്കേണ്ടി വന്നിട്ടുണ്ടെന്നും അപ്പോഴാണ് അവരുടെ യഥാര്‍ഥ പ്രണയം മനസ്സിലാക്കിയതെന്നും ഐറിസ് ഫെയ്സ്ബുക്കിൽ പറയുന്നു.

ഇരുവരും ഫെയ്സ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. മൊഹമദിനെ കാണാനായി ഐറിസ് ഈജിപ്റ്റിലേക്ക് പോയി. ഇരുവരും അവിടെ വെച്ച് വിവാഹിതരായി. മൊഹമദിന്റെ അച്ഛന് സുഖമില്ലാതിരുന്ന കുറച്ച് നാളുകൾ അവർ പിരിഞ്ഞിരിക്കേണ്ടി വന്നു. 4 ആഴ്ച കാലത്തോളം മൊഹമദ് അങ്ങ് കെയ്റോയിലായിരുന്നു. ആ നാല് ആഴ്ചകളാണ് താൻ എത്രമാത്രം ഭാഗ്യവതിയാണ് എന്ന് തിരിച്ചറിയാൻ സാധിച്ചത് എന്നാണ് ഐറിസ് പറയുന്നത്.

ഐറിസിൻ്റെ വാക്കുകൾ: ‘പക്ഷേ എന്റെ ഭർത്താവ് തിരികെ എത്തിയപ്പോഴുള്ള സന്തോഷം. അതാണ് യഥാർഥ പ്രണയം. അന്ന് ഞങ്ങൾ ആദ്യം ചെയ്തത് ഒരു കപ്പ് ചായ ഒരുമിച്ച് കുടിക്കുക എന്നതാണ്. മൊഹമദ് സന്തോഷവാനായിരുന്നു. പക്ഷേ അധികം സംസാരിച്ചില്ല’. അവരുടെ ലൈംഗിക ജീവിതത്തെക്കുറിച്ചും ഐറിസ് രസകരമായി പോസ്റ്റിൽ പറയുന്നു.

Related Posts

പ്രവാസികൾ ശ്രദ്ധിക്കുക ; മരുന്നുകൾ കൊണ്ടുവരുന്നവർക്ക് മുന്നറിയിപ്പ്

Spread the love

യാത്രക്കാര്‍ കുറിപ്പടികളില്ലാതെ വിവിധ മരുന്നുകള്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

പൊലീസ് സ്റ്റേഷനിലെത്തി പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു ; യുവാവിന് ദാരുണാന്ത്യം

Spread the love

സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥരും അഭിഭാഷകരും ഏറെ പരിശ്രമിച്ചാണ് തീ അണച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഷൈജുവിനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ചാവക്കാട് നഗരത്തിൽ ജൂൺ ഒന്ന് മുതൽ ഗതാഗത പരിഷ്ക്കരണം; പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കാനാണ് തീരുമാനം.

Spread the love

നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനയുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് തൃശ്ശൂര്‍  ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തെ അറിയിച്ചിരുന്നു.

എസ്എസ്എൽസി പരീക്ഷ ഫലം ഉടൻ..

Spread the love

പരീക്ഷാഫലം ജൂൺ 15 നകം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി മന്ത്രി വ്യക്തമാക്കി

സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ ആറ്റിൽ വീണു..

Spread the love

Spread the loveകൊല്ലം: കൊല്ലം പത്തനാപുരത്ത് സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ ആറ്റിൽ അകപ്പെട്ടു. ഇതില്‍ രണ്ടുപേരെ രക്ഷപ്പെടുത്തി. ഒരാളെ കാണാതായി. കുട്ടിയെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്. ഇന്ന് ഉച്ചയോട് കൂടിയാണ് അപകടമുണ്ടായത്. കല്ലടയാര്‍ തീരത്തേക്ക് സെല്‍ഫിയെടുക്കുന്നതിനായാണ്…

കെജിഎഫ് കണ്ട് റോക്കി ഭായ്‌യെ അനുകരിച്ച 15കാരൻ ആശുപത്രിയിൽ..

Spread the love

ആവേശഭരിതനായി പതിനഞ്ചുകാരൻ സിഗരറ്റ് വലിക്കാൻ തുടങ്ങിയത്. പിന്നീട് തൊണ്ട വേദന, ചുമ ഉൾപ്പെടെയുള്ള ശാരീരിക അസ്വസ്ഥകൾ അനുഭവപ്പെട്ടതോടെ ഹൈദരാബാദിലെ സെഞ്ചുറി ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

Leave a Reply

You cannot copy content of this page