![](https://i0.wp.com/malluchronicle.com/wp-content/uploads/2022/01/kunchako-post.jpg.image_.845.440.jpg?resize=650%2C338&ssl=1)
കർണാടക സർക്കാർ സർവീസിൽ പോസ്റ്റ്മാന്റെ ജോലി കരസ്ഥമാക്കി കുഞ്ചാക്കോ ബോബൻ.
‘ഒടുവിൽ നടൻ കുഞ്ചാക്കോ ബോബന്
കർണാടകയിൽ സർക്കാർ സർവീസിൽ തന്നെ ജോലി ലഭിച്ചിരിക്കുകയാണ് സുഹൃത്തുക്കളെ..’ ഈ വിവരം ചാക്കോച്ചൻ തന്നെയാണ് ഔദ്യോഗിക പേജിലൂടെ പങ്കുവച്ചത്.
പോസ്റ്റ്മാനായിട്ടാണ് താരത്തിന് ജോലി ലഭിച്ചിരിക്കുന്നത്. രസകരമായ ഈ പോസ്റ്റ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. സഹപ്രവർത്തകരും താരങ്ങളും അടക്കം നിരവധി പേരാണ് കമന്റുമായി രംഗത്തെത്തുന്നത്. സ്ഥിര വരുമാനമുള്ള ജോലി ആയല്ലോ, നാളെ ശമ്പളം കിട്ടുമല്ലോ എന്നൊക്കെ താരങ്ങൾ തന്നെ കുറിക്കുന്നു.
പൊലീസ്, അധ്യാപകർ, നഴ്സ്, ഡ്രൈവർ എന്നിങ്ങനെ സമൂഹത്തിന്റെ എല്ലാ മേഖലകളിലെയും ജീവനക്കാരെയും വിവിധ തൊഴിലുകളേയും പരിചയപ്പെടുത്തുന്ന ഒരു പേജിലാണ് ചാക്കോച്ചനും ഇടം പിടിച്ചത്.
ഇക്കൂട്ടത്തിൽ പോസ്റ്റ്മാനായാണ് കുഞ്ചാക്കോ ബോബന്റേ മുഖം നൽകിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ഒരു സിനിമയിലെ പോസ്റ്റ്മാൻ വേഷത്തിലുള്ള ചിത്രമാണ് കൂട്ടത്തിൽ ഉൾപ്പെടുത്തിയത്. പണ്ട് തനിക്ക് കത്തുകൾ കൊണ്ടുതന്ന പോസ്റ്റ്മാന്റെ പ്രാർഥനയാണ് ഇതിനെല്ലാം കാരണമെന്നും ചാക്കോച്ചൻ രസകരമായി കുറിക്കുന്നു.
![](https://i0.wp.com/malluchronicle.com/wp-content/uploads/2022/01/273152967_2155200721299054_2651808501775170723_n.jpg?resize=526%2C534&ssl=1)
2010 -ഒക്ടോബർ 8 ന് പുറത്തിറങ്ങിയ, ഷാജി അസീസ് സംവിധാനം ചെയ്ത് ബഷീർ സിസില, ഷാജി എന്നിവർ നിർമ്മിച്ച ‘ഒരിടത്തൊരു പോസ്റ്റ്മാൻ’ എന്ന ചിത്രത്തിൽ ആണ് കുഞ്ചാക്കോ ബോബൻ പോസ്റ്റ്മാനായി വേഷമിട്ടത്.