![](https://i0.wp.com/malluchronicle.com/wp-content/uploads/2021/12/reduced_PicsArt_12-04-09.36.15.jpg?resize=650%2C366&ssl=1)
തിരുവനന്തപുരം : കോവിഡ് വാക്സീൻ സ്വീകരിക്കാത്ത അധ്യാപക, അനധ്യാപകരുടെ കണക്ക് പുറത്തുവിട്ട് വിദ്യാഭ്യാസ മന്ത്രി കെ. ശിവൻകുട്ടി. 1,707 അധ്യാപക, അനധ്യാപകർ വാക്സീൻ എടുത്തിട്ടില്ല.
ഇവരിൽ 1066 പേർ എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലെ അധ്യാപകരാണ്. 189 അനാധ്യാപകരും വാക്സീൻ എടുത്തിട്ടില്ല. ഹയർ സെക്കൻഡറി അധ്യാപകരിൽ 200 പേരും അനധ്യാപകരിൽ 23 പേരും വാക്സീനെടുത്തിട്ടില്ലെന്നും കണക്കുകൾ വ്യക്തമാക്കുന്നു. വിഎച്ച് എസ് ഇയിൽ 229 അധ്യാപകർ വാക്സീനെടുത്തിട്ടില്ല. എന്നാൽ എല്ലാ അനധ്യാപകരും വാക്സീൻ സ്വീകരിച്ച് കഴിഞ്ഞു.
വാക്സിൻ സ്വീകരിക്കാത്തവരിൽ ഏറ്റവും കൂടുതല്‍ പേര് മലപ്പുറത്താണ്. പാലക്കാട് 61, മലപ്പുറം 201, കോഴിക്കോട് 151, വയനാട് 29, തിരുവനന്തപുരം 110, കൊല്ലം 90, പത്തനംതിട്ട 51, ആലപ്പുഴ 89, കോട്ടയം 74, ഇടുക്കി 43, എറണാകുളം 106, തൃശൂര്‍ 124, കണ്ണൂര്‍ 90, കാസര്‍ഗോഡ് 36 എന്നിങ്ങനെയാണ് കണക്ക്.
വാക്സിനെടുക്കാത്തവരോടു വിശദീകരണം ചോദിച്ചതായി മന്ത്രി അറിയിച്ചു. ആരോഗ്യപ്രശ്നമുള്ളവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലെങ്കില്‍ എല്ലാ ആഴ്ചയും ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധമാണെന്നും കുട്ടികളുടെ ആരോഗ്യമാണ് സര്‍ക്കാരിന് പ്രധാനമെന്നും മന്ത്രി വ്യക്തമാക്കി.