
ന്യൂഡല്‍ഹി : ജമ്മുകശ്മീരില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ജില്ലയിലെ സൈനാപോര മേഖലയില്‍ ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്.
ഏറ്റുമുട്ടലില്‍ നാല് ലഷ്കര്‍ ഇ തൊയ്ബ ഭീകരരെ സുരക്ഷാ സേന വധിക്കുകയും ചെയ്തു.
ഷോപ്പിയാന്‍ മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന എത്തിയത്. സൈന്യം പ്രദേശം വളഞ്ഞതോടെ ഭീകരര്‍ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന സംശയത്തെ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷാ സേന തെരച്ചില്‍ നടത്തുകയാണ് .