ന്യൂയോര്‍ക്ക് : കോവിഡിനെ നേരിടാന്‍ എല്ലാ വര്‍ഷവും ഇനി വാക്സിന് എടുക്കേണ്ടി വന്നേക്കുമെന്ന് ഫൈസര്‍ മേധാവി ഡോ ആല്‍ബര്‍ട്ട് ബൗര്‍ല.
വര്‍ഷം തോറും വാക്സിന് സ്വീകരിച്ചാല്‍ കോവിഡ് വൈറസിനെതിരെ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വര്‍ഷം തോറും പുതിയ വാക്സിന് നിര്‍മിക്കേണ്ടി വരുമോ എന്ന കാര്യത്തില്‍ ഡോ ആല്‍ബര്‍ട്ട് ബൗര്‍ല വ്യക്തത നല്‍കിയില്ല. നിലവില്‍ ലോകത്ത് പടര്‍ന്ന് പിടിച്ചുകൊണ്ടിരിക്കുന്ന ഒമിക്രോണ്‍ വൈറസിനെതിരായ വാക്സിന് നിര്‍മാണത്തിനുള്ള നടപടികള്‍ ഫൈസര്‍ ആരംഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഒക്ടോബറില്‍ അഞ്ച് മുതല്‍ 11 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ള ഫൈസര്‍ വാക്സിന് അമേരിക്ക അംഗീകാരം നല്‍കിയിരുന്നു. ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് വാക്സിന് നല്‍കേണ്ടത് അത്യാവശ്യമാണെന്നും മാസങ്ങളായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയാണെന്നും കുട്ടികളുടെ ഭാവിയാണ് ഇതിലൂടെ അപകടത്തിലാകുന്നതെന്നും ബൗര്‍ല പറഞ്ഞു.
അതേസമയം
കഴിഞ്ഞ വെള്ളിയാഴ്ച വരെയുള്ള നാല് ദിവസങ്ങളില്‍ ഒന്നും രണ്ടും ഡോസും ഉള്‍പ്പെടെ 4.4 ലക്ഷം പേര് വാക്സിനെടുത്തപ്പോള്‍ ശനിയാഴ്ച മുതലുള്ള നാല് ദിവസങ്ങളില്‍ 6.25 ലക്ഷം പേര് വാക്സിനെടുത്തിട്ടുണ്ട്. ആദ്യ ഡോസ് വാക്സിനേഷന് 36,428 പേരില്‍ നിന്നും 57,991 ആയും രണ്ടാം ഡോസ് 4.03 ലക്ഷം ഡോസില്‍ നിന്നും 5.67 ലക്ഷം ഡോസായും വര്‍ധിച്ചിട്ടുണ്ട്.
വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 96.3 ശതമാനം പേര്‍ക്ക് (2,57,04,744) ആദ്യ ഡോസ് വാക്സിനും 65.5 ശതമാനം പേര്‍ക്ക് (1,74,89,582) രണ്ടാം ഡോസ് വാക്സിനും നല്കി. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 4,31,94,326 ഡോസ് വാക്സിനാണ് നല്‍കിയത്.