![](https://i0.wp.com/malluchronicle.com/wp-content/uploads/2021/11/reduced_pic-2.jpg?resize=650%2C513&ssl=1)
ഏറെ നാളെത്തെ വിവാദങ്ങൾക്കൊടുവിൽ നടൻ വിനോദ് കോവൂരിന് ലൈസൻസ് കിട്ടി. കാലാവധി അവസാനിച്ച ലൈസൻസ് പുതുക്കാൻ എളുപ്പ വഴി തേടിയ ഡ്രൈവിംഗ് സ്കൂൾ മോട്ടോർ വാഹന വകുപ്പിന്റെ സൈറ്റിൽ തിരിമറി നടത്തിയതോടെയാണ് വിനോദ് കോവൂർ വെട്ടിലായത്.
ഒൻപത് മാസങ്ങൾക്കു ശേഷം വാഹനമോടിക്കാൻ പോകുന്നതിലുള്ള ആഹ്ലാദത്തിലാണ് വിനോദ്.
ലൈസൻസ് പുതുക്കാൻ ശ്രമിച്ച് പുലിവാല് പിടിച്ചതിന്റെ വ്യാകുലതകളൊന്നുമില്ലാതെ കൂളായി തന്നെ അദ്ദേഹം ഡ്രൈവിംഗ് ടെസ്റ്റിനെത്തി.
വിനോദ്കോവൂരിനെ ഡ്രൈവിംഗ് സ്കൂൾ വെട്ടിലാക്കിയത് ഇങ്ങനെ ആയിരുന്നു :
മോട്ടോർ വാഹന വകുപ്പിന്റെ പാസ്വേഡ് കൈക്കലാക്കി എളുപ്പവഴിയിൽ കാര്യം നടത്തി. തനിക്ക് അമളി പറ്റിയ വിവരം കോവൂരറിയുന്നത് പോലീസുകാരിൽ നിന്നാണ്.
കേസിലും അനുബന്ധ പ്രശ്നങ്ങളിലുംപെട്ടന്ന് ഒൻപത് മാസമായി ലൈസൻസ് എടുക്കാൻ സാധിച്ചിരുന്നില്ല, ഒടുവിൽ ലൈസൻസ് കിട്ടിയെന്ന ശുഭവർത്ത അദ്ദേഹത്തെ തേടിയെത്തിയെങ്കിലും പോലീസ് ഇത് വരെ കേസ് കേസ് അവസാനിപ്പിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം.