
ചാവക്കാട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതി പിടിയിൽ. കുട്ടിയുടെ വീടിനടുത്തുള്ള ഒഴിഞ്ഞ വീട്ടിൽ വെച്ചാണ് ഇയാൾ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത്.
വയനാട്ടിൽ പ്രവർത്തിക്കുന്ന മത സ്ഥാപനത്തിനു വേണ്ടി പണം പിരിക്കുന്ന തൃശ്ശൂർ മാള തിരുമുക്കം വില്ലേജിൽ മധുരപള്ളി മുണ്ടൂർ ദേശത്ത് താമസിക്കുന്ന ഹാഷിം (48)നെ ആണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.