![](https://i0.wp.com/malluchronicle.com/wp-content/uploads/2021/10/43546-FC_Barcelona-Xavi.jpg?resize=650%2C366&ssl=1)
ബാഴ്സലോണയുടെ പുതിയ പരിശീലകനാകാൻ സ്പെയിൻ ഇതിഹാസം സാവി രംഗത്ത്. ബാഴ്സലോണയുടെ എക്കാലത്തേയും മികച്ച മധ്യനിര താരമാണ് ഈ നാൽപ്പത്തൊന്നുകാരൻ. സാവിയുമായി ലപോർട്ട ചർച്ച നടത്തി പരിശീലക സംഘത്തിൻറെ കാര്യത്തിൽ തീരുമാനമായാൽ സാവി ബാഴ്സലോണയുടെ പുതിയ പരിശീലകൻ്റെ കുപ്പായമണിയും. നിലവിൽ ഖത്തർ ക്ലബ് അൽസാദിനെയാണ് പരിശീലിപ്പിക്കുന്നത്.
![](https://i0.wp.com/malluchronicle.com/wp-content/uploads/2021/10/image_editor_output_image2070115204-1635480392609.jpg?resize=650%2C352&ssl=1)
ബാഴ്സയ്ക്കായി 767 മത്സരങ്ങളിൽ സാവി കളിച്ചിട്ടുണ്ട്. ബാഴ്സ ആരാധകർ ഏറെ ആഗ്രഹിച്ച കാര്യമായിരുന്നു സാവി യുടെ തിരിച്ചു വരവ്. ഏണസ്റ്റെ വാൽവെർദ യ്ക്ക് പകരം എത്തുമെന്ന് കരുതിയെങ്കിലുംസമയമായില്ലെന്ന് പറഞ്ഞത് സാവി നിരാകരിയ്ക്കുകയായിരുന്നു. തുടർന്ന് കിക്വെ സെതിയേനും പിന്നാലെ റൊണാൾഡ് കൂമാനും പരിശീലകരായെത്തി. സാമ്പത്തിക പ്രതിസന്ധിയും ലയണൽ മെസ്സി ഉൾപ്പെടെയുള്ള മികച്ച കളിക്കാരുടെ അഭാവവും കാരണം ഉഴറുന്ന ബാഴ്സയെ മിനുക്കിയെടുക്കാൻ സാവി യ്ക്ക് കഴിയുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. 2015 ലാണ് മധ്യനിക്കാരനായ സാവി ക്ലബ്ബ് വിടുന്നത്. തുടർന്ന് അൽസാദിലെത്തി. 2019 ൽ അതേ ടീമിന്റെ പരിശീലകനായി. ശേഷം ഏഴ് കിരീടങ്ങൾ അൽസാദിന് നേടിക്കൊടുത്തു.