ബാഴ്സയെ മിനുക്കിയെടുക്കാൻ പരിശീലകനാവാനൊരുങ്ങി സാവി
ബാഴ്സ ആരാധകർ ഏറെ ആഗ്രഹിച്ച കാര്യമായിരുന്നു സാവി യുടെ തിരിച്ചു വരവ്. ഏണസ്റ്റെ വാൽവെർദ യ്ക്ക് പകരം എത്തുമെന്ന് കരുതിയെങ്കിലുംസമയമായില്ലെന്ന് പറഞ്ഞത് സാവി നിരാകരിയ്ക്കുകയായിരുന്നു. തുടർന്ന് കിക്വെ സെതിയേനും പിന്നാലെ റൊണാൾഡ് കൂമാനും പരിശീലകരായെത്തി. സാമ്പത്തിക പ്രതിസന്ധിയും ലയണൽ മെസ്സി ഉൾപ്പെടെയുള്ള മികച്ച കളിക്കാരുടെ അഭാവവും കാരണം ഉഴറുന്ന ബാഴ്സയെ മിനുക്കിയെടുക്കാൻ സാവി യ്ക്ക് കഴിയുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്