
അഞ്ച് മിനുട്ടുകൾക്കിടെ മൂന്ന് ഗോൾ ; ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടി മാഞ്ചസ്റ്റർ സിറ്റി..
നാടകീയ നിമിഷങ്ങള്‍ക്കൊടുവില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നിലനിര്‍ത്തി. ലീഗിലെ അവസാന മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് സിറ്റി തോല്‍പ്പിച്ചത്

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വൻ സന്തോഷവാർത്ത..
മഞ്ഞപ്പട ആരാധകർ ആഗ്രഹിച്ച മാറ്റവുമായി കേരള ബ്ലാസ്റ്റേഴ്സ്. ഗോൾകീപ്പർ പ്രഭ്സുഖൻ ഗില്ലുമായുള്ള കരാർ നീട്ടിക്കൊണ്ടാണ് ക്ലബിന്റെ നിർണായക നീക്കം.

ഗ്യാലറിയില്‍ നോമ്പ് തുറന്ന് മലപ്പുറത്തുകാര്‍;ഇത് പെണ്ണിന് പകരം കാൽപന്തിനെ പ്രണയിച്ച ചുണകുട്ടികളുടെ സാമ്രാജ്യമെന്ന് വീണ്ടും തെളിയിച്ച് മലപ്പുറം
ഫ്ലാഷ് ലൈറ്റുകൾ കൊണ്ടുള്ള വിസ്മയം ദൃശ്യമനോഹാരിത ഒരുക്കി. ഉത്സവ ലഹരിയിൽ ആറാടുകയായിരുന്നു യഥാര്‍ഥത്തില്‍ മലപ്പുറത്തെ ജനങ്ങൾ. മഞ്ഞ ജേഴ്സിയിൽ കേരളം ഗാൾമുഖത്തെത്തുമ്പോൾ ആർപ്പുവിളികൾ സ്റ്റേഡിയത്തെ ഇളക്കി മറിച്ചു.മേഘാലയക്കെതിരായ നാളത്തെ മത്സരത്തിലും ഗ്യാലറി നിറയുമെന്ന് ഉറപ്പാണ്. അതേ.. ഈ നാട് ഇങ്ങനെയാണ്, ഒന്ന് ചെവിയോര്‍ത്താല്‍ തുകല്‍ പന്തിന്റെ താളം കേള്‍ക്കാം. അത് മുഴങ്ങുന്നത് ഓരോ മലപ്പുറത്തുകാരന്റെയും നെഞ്ചിനുള്ളിലാണ്.

ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക പന്ത് പുറത്തിറക്കി.
ഇതോടെ ആകെ 14 തവണയാണ് അഡിഡാസ് ലോകകപ്പ് ഔദ്യോഗിക പന്ത് നിർമിക്കുന്നത്

ഐഎസ്എൽ ഫൈനൽ ; ആദ്യ പകുതി ഗോൾ രഹിതം
പന്തടക്കത്തിലും ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ബ്ലാസ്റ്റേഴ്സ് ആയിരുന്നു ആദ്യ പകുതിയില്‍ മുന്നില്‍.

മലപ്പുറം ഫുട്ബോൾ ഗാലറി തകര്‍ന്നു വീണ സംഭവത്തില്‍ പൊലീസ് കേസെടുത്തു..
കഴിഞ്ഞദിവസം പെയ്ത മഴയെ തുടര്‍ന്ന് ഗാലറിയുടെ തൂണുകള്‍ക്ക് ബലക്ഷയം സംഭവിച്ചതാണ് അപകടത്തിനിടയാക്കിയതെന്നാണ് സംഘാടകരുടെ

ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി;ലൂണ ഫൈനലില്‍ കളിക്കില്ല, സ്ഥിരീകരിച്ച് കോച്ച്
സഹലിന്റെ പരിക്ക് വഷളാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സഹല്‍ കളിക്കില്ലെന്ന സൂചന അസിസ്റ്റന്റ് കോച്ച് ഇഷ്ഫാഖ് അഹമ്മദും നല്‍കിയിരുന്നു.
പരിക്കേറ്റ സഹല്‍ അബ്ദുല്‍ സമദിനായി കിരീടം നേടാനുള്ള അവസരമാണ് മുന്നിലെന്ന് ഇഷ്ഫാഖ് അഹമ്മദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബ്ലാസ്റ്റേഴ്സിന്റെ മുന്‍താരം കൂടിയാണ് ഇഷ്ഫാഖ് അഹമ്മദ്.

ഐഎസ്എൽ ടിക്കറ്റ് ലഭിക്കുന്നില്ല; നിരാശരായി ആരാധകർ
മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഫുട്ബോൾ പ്രേമികൾ ഗോവയിലെത്തി ടിക്കറ്റ് കിട്ടാതെ നിരാശരായ അവസ്ഥയിലാണ്.

ഐ.എസ്.എല്‍ കിരീടത്തിന് പുതിയ അവകാശികൾ, മഞ്ഞ ജേഴ്സി പോയി..
ബ്ലാസ്റ്റേഴ്സിന് മഞ്ഞ ജേഴ്സിയിൽ കളിക്കാൻ പറ്റില്ല എന്നാണ് ബ്ലാസ്റ്റേഴ്സ് ആരാധകരെ ഇപ്പോൾ നിരാശരാക്കുന്നത്