![](https://i0.wp.com/malluchronicle.com/wp-content/uploads/2021/10/ksrtc-driver-fb-post-.jpg?resize=650%2C365&ssl=1)
കോട്ടയം: പൂഞ്ഞാറിൽ കെഎസ്ആർടിസി ബസ് വെള്ളക്കെട്ടിൽ മുങ്ങിയതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി ബസ് ഡ്രൈവർ ജയദീപ് സെബാസ്റ്റ്യൻ. സസ്പെൻഷൻ ലഭിച്ചതിന്റെ പിന്നാലെയാണ് ജയദീപിന്റെ പ്രതികരണം. ബസ് ഓടിച്ചു പോകുന്നതിനിടെ വെള്ളം പെട്ടെന്ന് കയറുകയായിരുന്നുവെന്ന് ജയദീപ് പറഞ്ഞു. വെള്ളം കയറുന്ന വിഡിയോയും ജയദീപ് ഫേസ്ബുക്കിൽ പങ്കുവച്ചു.
പ്രതിസന്ധി ഘട്ടത്തിൽ ആത്മധൈര്യത്തോടെയാണ് താൻ പെരുമാറിയതെന്നും ജയദീപ് പറഞ്ഞു. വേണമെങ്കിൽ തനിക്ക് നീന്തി രക്ഷപ്പെടാമായിരുന്നു. എന്നാൽ എല്ലാവരെയും പള്ളിമുറ്റത്ത് കയറ്റി രക്ഷിക്കണമെന്നതായിരുന്നു തന്റെ ലക്ഷ്യമെന്ന് ഇദ്ദേഹം കൂട്ടിച്ചേർത്തു. യാത്രക്കാർ തന്നെ ചീത്തപറഞ്ഞോ എന്ന കാര്യവും പരിശോധിക്കണമെന്നും ജയദീപ് പറഞ്ഞു.
സസ്പെൻഡ് ചെയ്ത നടപടിക്കെതിരേയും ജയദീപ് രൂക്ഷമായാണ് പ്രതികരിച്ചത്. ഒരു അവധി ചോദിച്ചാൽ പോലും തരാൻ ബുദ്ധിമുട്ടായിരുന്നു. ഇനി മറ്റൊരാളെവച്ച് ബസ് ഓടിക്കട്ടെയെന്നും ജയദീപ് ഫേസ്ബുക്കിൽ കുറിച്ചു.