![](https://i0.wp.com/malluchronicle.com/wp-content/uploads/2021/10/images281429.jpeg?resize=284%2C177&ssl=1)
സച്ചിനോടുള്ള മുംബൈ ഇന്ത്യന്‍സ് താരം ഇഷാന് കിഷന്റെ ബഹുമാനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. മുംബൈ ഇന്ത്യന്‍സിന്റെ ഡ്രസിംഗ് റൂമില്‍ സംഭവിച്ച കാര്യത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
മുംബൈയുടെ മെന്ററാണ് സച്ചിന്. അതുകൊണ്ട് തന്നെ ടീമിനൊപ്പം സച്ചിന് പലപ്പോഴും ചേരാറുണ്ട്. എങ്കിലും പ്രതീക്ഷിച്ചിരിക്കാതെ സച്ചിനെ ഡ്രസ്സിംഗ് റൂമില്‍ വച്ച് കണ്ടതോടെ എന്ത് ചെയ്യണമെന്ന് ഒരു നിമിഷം അറിയാതെ പ്രതികരിക്കുകയായിരുന്നു ഇഷാന്. യുവതാരത്തിന് സച്ചിനോടുള്ള ആരാധനയും ബഹുമാനവുമെല്ലാം ഇതില്‍ നിന്നും വ്യക്തമാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
മുംബെെയുടെ പരിശീലനം നടക്കുന്നതിനിടെയായിരുന്നു സംഭവം നടക്കുന്നത്. ഡ്രസ്സിംഗ് റൂമിലേക്ക് സാധാരണ പോലെ കടന്നു വരുന്ന ഇഷാന് കിഷനെ വീഡിയോയില്‍ വ്യാക്തമായി കാണാവുന്നതാണ്. റൂമിലെത്തിയ ശേഷമാണ് സച്ചിന് അവിടെ ഇരിക്കുന്നത് ഇഷാന് കാണുന്നത്. ഇതിഹാസ താരത്തെ കണ്ടതും തന്റെ കൂളിംഗ് ഗ്ലാസ് ഊരിയ കിഷന് സച്ചിനെ അഭിസംബോധന ചെയ്യുകയായിരുന്നു. അപ്രതീക്ഷിതമായി അധ്യാപകനെ കണ്ടുമുട്ടിയ വിദ്യാര്‍ത്ഥിയുടെ ഭാവമായിരുന്നു ഈ സമയത്ത് ഇഷാന് സംഭവിച്ചത്. യുവതാരത്തിന്റെ ഭാവം കണ്ട് അരികിലുണ്ടായിരുന്ന കീറോണ്‍ പൊള്ളാര്‍ഡ് അടക്കമുള്ളവര്‍ പൊട്ടിച്ചിരിക്കുകയായിരുന്നു.
ചിരിച്ചു കൊണ്ട് സച്ചിനും ഇഷാനോട് വിശേഷം അന്വേഷിക്കുന്നത് വീഡിയോയില്‍ കാണാം. ഈ വീഡിയോയാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്.