![](https://i0.wp.com/malluchronicle.com/wp-content/uploads/2021/10/download28729-2.jpeg?resize=294%2C171&ssl=1)
ബുധനാഴ്ച്ച ലഖിംപുർ ഖേരി സന്ദർശിക്കാനിരുന്ന കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധിയ്ക്കും അഞ്ചംഗ സംഘത്തിന് സന്ദർശനാനുമതി നിഷേധിച്ച് ഉത്തർ പ്രദേശ് സർക്കാർ.പ്രദേശത്ത് 144 എ നിയമം നിലനിൽക്കുന്നത് ചൂണ്ടിക്കാട്ടിയാണ് യുപി സർക്കാരിന്റെ നടപടി.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് യാത്രാനുമതി ആവശ്യപ്പെട്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാദിന് കത്തയച്ചിരുന്നു.ലഖിംപുരിലെത്തി കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാനും വിവരങ്ങൾ അന്വേഷിച്ചറിയാനുമാണ് യാത്രയെന്ന് കത്തിൽ വിശദീകരിച്ചിരുന്നു.
എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ലഖിംപുരിലേക്കുള്ള യാത്ര തടഞ്ഞ് അറസ്റ്റു ചെയ്ത പൊലീസ്,യു.പിയിലെയും പശ്ചിമ ബംഗാളിലെയും ചില പാർട്ടി നേതാക്കൾക്ക് യാത്രാനുമതി നൽകിയ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് സംഘം എത്തുന്നതെന്ന് കത്തിൽ പറഞ്ഞിരുന്നു.
രാഹുൽഗാന്ധി, സച്ചിൻ പൈലറ്റ്, കെ.സി വേണുഗോപാൽ,ചരൺ ജിത് ചന്നി, ഭുപേഷ് ഭാഗൽ എന്നിവർ അടങ്ങുന്ന സംഘമാണ് സന്ദർശനത്തിന് ഒരുങ്ങുന്നത്.