ബീഫ് അച്ചാർ..
തയ്യാറാക്കുന്ന വിധം :
2 കിലോ ബീഫിലേക്ക് ഉപ്പ്, മഞ്ഞൾ പൊടി, മുളക് പൊടി, മീറ്റ് മസാല എന്നിവ ചേർത്ത് വേവിക്കുക. ശേഷം ആവശ്യത്തിന് എണ്ണയൊഴിച്ച് ബീഫ് ഫ്രൈ ചെയ്തെടുക്കുക. ശേഷം ഇത് കോരിമാറ്റുക.
ഇനി ആ എണ്ണയിൽ 250 ഗ്രാം പച്ചമുളക് നീളത്തിൽ അരിഞ്ഞ് ചേർത്ത് വഴറ്റുക. ശേഷം ഇതിലേക്ക് 200 വെളുത്തുള്ളി, 200 ഇഞ്ചി നീളത്തിൽ അരിഞ്ഞത് എന്നിവയും ചേർത്ത് വഴറ്റി കോരി മാറ്റുക.
ഈ എണ്ണയിലേക്ക് 2 ടീസ്പൂൺ കടുക്, ഒരു ടീസ്പൂൺ ഉലുവ എന്നിവ ചേർക്കുക. ഇതിലേക്ക് വേപ്പില ചേർക്കുക. ശേഷം കാശ്മീരി മുളക് പൊടി 4 ടേബിൾസ്പൂൺ, 2 ടേബിൾസ്പൂൺ മുളക്പൊടി, ഒരു ടീസ്പൂൺ മഞ്ഞൾ പൊടി, ആവശ്യത്തിന് ഉപ്പ്, മീറ്റ് മസാല 2 ടീസ്പൂൺ, അച്ചാർ പൗഡർ 2 ടേബിൾസ്പൂൺ എന്നിവ ചേർത്തി നന്നായി ഇളക്കി മുക്കാൽ ലിറ്റർ വിനാഗിരി ചേർക്കുക.
ഇത് ചൂടായി വരുമ്പോൾ നേരത്തെ ഫ്രൈ ചെയ്തു വച്ച ബീഫ്, വഴറ്റി വച്ച വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ ചേർക്കുക. ഇത് നന്നായി തിളച്ച് അൽപ്പം വറ്റിക്കഴിഞ്ഞാൽ തീ ഓഫ് ചെയ്യാം. ബീഫ് അച്ചാർ തയ്യാർ..