
തൃശൂർ: ഭക്ഷ്യ ധാന്യങ്ങളില്‍ കീടനാശിനി അടിച്ചതുമായി ബന്ധപ്പെട്ട് തൃശൂര്‍ താലൂക്കിലെ ചൊവ്വൂരില്‍ പ്രവര്‍ത്തിച്ചിരുന്ന 184-ാം നമ്പര്‍ റേഷന്‍കടയുടെ അംഗീകാരം സ്ഥിരമായി റദ്ദ് ചെയ്തു.
എന്‍എഫ്എസ്എ ഗോഡൗണുകളില്‍ നിന്ന് വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങള്‍ അതേ രീതിയില്‍ തന്നെ കാര്‍ഡുടമകള്‍ക്ക് വിതരണം നടത്തേണ്ടതാണെന്ന് ലൈസന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ജില്ലയില്‍ നടന്ന പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ പത്ത് റേഷന്‍ കടകളുടെ ലൈസന്‍സ് താല്‍ക്കാലികമായും മൂന്ന് എണ്ണത്തിന്റെ സ്ഥിരമായും റദ്ദ് ചെയ്തിട്ടുണ്ട്.
പൊതുജനങ്ങള്‍ക്ക് പി.എച്ച്.എച്ച് കാര്‍ഡിലേയ്ക്ക് മാറ്റുന്നതിനുള്ള അപേക്ഷകള്‍ സെപ്റ്റംബര്‍ 13 മുതല്‍ ഒക്ടോബര്‍ 31 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.