ചിക്കൻ മുഗളായ്..

Spread the love

ചിക്കന്‍-1 കിലോ (എല്ലില്ലാത്തത് )
സവാള-2
വെളുത്തുള്ളി-2 സ്പൂണ്‍
ഇഞ്ചി-1 സ്പൂണ്‍
എലയ്ക്ക-5
കറുവാപ്പട്ട-1
മല്ലിപ്പൊടി-1 സ്പൂണ്‍
മുളകുപൊടി-1 സ്പൂണ്‍
ഗരം മസാല-2 സ്പൂണ്‍
ജീരകപ്പൊടി-1 സ്പൂണ്‍
ബദാം-10
മില്‍ക് ക്രീം-5 സ്പൂണ്‍
നെയ്യ്
ഉപ്പ്
മല്ലിയില

തയ്യാറാകുന്ന വിധം :

ഒരു പാത്രത്തില്‍ നെയ്യൊഴിച്ചു ചൂടാക്കുക. ഇതിലേക്ക് സവാള അരിഞ്ഞതു ചേര്‍ത്ത് വഴറ്റണം. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും കറുവാപ്പട്ട, ഏലയ്ക്ക പൊടിച്ചത് എന്നിവയും ചേര്‍ക്കണം.
ഇതിലേക്ക് ഗരം മസാല ഒഴികെയുള്ള മറ്റെല്ലാ മസാലപ്പൊടികളും ചേര്‍ക്കുക. മസാലയില്‍ നിന്നും നെയ് വേറിട്ടു കാണുന്നതു വരെ ഇത് ചൂടാക്കണം. ഇതിലേക്ക് ചിക്കന്‍ ചേര്‍ത്ത് നല്ലപോലെ ഇളക്കണം. ചിക്കന്‍ മൃദുവാകുന്നതു വരെ ഇളക്കിക്കൊണ്ടിരിക്കുക. പാകത്തിന് അല്‍പം വെള്ളവും ഉപ്പും ചേര്‍ത്ത് വേവിക്കണം.
ചിക്കന്‍ പാകമാകുമ്പോള്‍ ഇതിലേക്ക് മില്‍ക് ക്രീം, ബദാം അരച്ചതും ചേര്‍ക്കുക. ഇത് നല്ലപോലെ ഇളക്കി ഗരം മസാല പൗഡര്‍ ചേര്‍ത്ത് നല്ലപോലെ കുറുക്കിയെടുക്കുക. ഉടന്‍ തന്നെ തീ കെടുത്തുകയും വേണം. മല്ലിയില ചേര്‍ത്ത് ചൂടോടെ ഉപയോഗിക്കാം.

ഗ്രേവി നല്ലപോലെ കുറുകണമെന്നുണ്ടങ്കില്‍ വെള്ളത്തിനു പകരം ചിക്കന്‍ സ്റ്റോക് ചേര്‍ക്കാം.

Related Posts

ഈസ്റ്റർ സ്പെഷ്യൽ ; നാടൻ ചിക്കൻ മസാല റോസ്റ്റ്

Spread the love

ആദ്യം ചിക്കൻ മുഴുവനോടെ വൃത്തിയാക്കി വെക്കുക. ലിവർ മാറ്റിവെക്കാൻ മറക്കരുത്. അതിന് ശേഷം രണ്ടാമത്തെ ചേരുവ യോജിപ്പിച്ചത് ചിക്കനിൽ പുരട്ടി രണ്ട് മൂന്ന് മണിക്കൂർ വെക്കുക

നെയ്യ് പത്തിരി..

Spread the love

മയത്തിൽ കുഴച്ചെടുക്കാം. തയാറാക്കിയ മാവ് ചെറിയ ഉരുളകളാക്കി ചെറിയ കനത്തിൽ പരത്തിയെടുക്കാം. ഒരു ഫ്രൈയിങ് പാനിൽ ഓയിൽ ചൂടാക്കിയതിന് ശേഷം പത്തിരി ഇട്ട് ഗോൾഡൻ നിറത്തിൽ വറുത്തുകോരാം.

വെണ്ടയ്ക്ക കറുമുറു..

Spread the love

ചായക്കൊപ്പമോ ചോറിന്റെ കൂടെയോ കഴിക്കാൻ പറ്റിയ സ്നാക്ക്സ് ആണിത്..

ചെമ്മീൻ ബിരിയാണി..

Spread the love

ചെമ്മീൻ വെന്ത ശേഷം കശുവണ്ടിപ്പരിപ്പും തേങ്ങ ചുരണ്ടിയതും യോജിപ്പിച്ചു മയത്തിൽ അരച്ചതു ചേർത്തിളക്കുക.

‘റോഗൻ ജോഷ്’ ; തകർപ്പൻ മട്ടൻ വിഭവം..

Spread the love

മുളകു കലക്കിയ വെളളം ഒരു കപ്പ് ചേർത്തു നെയ്യ് തെളിയും വരെ ഇളക്കണം. അതിനു ശേഷം വീണ്ടും ഒരു ഗ്ലാസ് മുളകുവെള്ളം ചേർത്തു നെയ്യ് തെളിയും വരെ ഇളക്കുക. ഇങ്ങനെ മുഴുവൻ മുളകുവെള്ളവും ചേർത്ത് ഇറച്ചി തയാറാക്കുക.

ചൂടുകുറക്കാൻ നല്ലൊരു നറുനീണ്ടി സർബത്തായാലോ? അതും വീട്ടിൽ തന്നെ

Spread the love

ചെറുനാരങ്ങ പിഴിഞ്ഞ് സിറപ്പും,ഫ്രിഡ്ജില്‍ വെച്ച്‌ തണുത്ത വെള്ളവും മിക്സ് ചെയ്ത ശേഷം കസ്‌കസും(അരമണിക്കൂർ കുതിർത്തു വെച്ചത് )ഇതില്‍ ചേര്‍ക്കാം. നന്നായി സ്പൂണ്‍ കൊണ്ട് മിക്സ് ചെയ്ത ശേഷം കഴിക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page