ബാഴ്സലോണയുടെ സൂപ്പർ താരം ഗ്രീസ്മാൻ തന്റെ പഴയ തട്ടകമായ അത്ലറ്റിക്കോ മാഡ്രിഡിലേക്ക് മടങ്ങുന്നു. ട്രാൻസ്ഫർ വിൻഡോയുടെ അവസാന കായിക പ്രേമികളെ ഒന്നടങ്കം ഞെട്ടിച്ച നീക്കം നടന്നത്.
ബാഴ്സലോണയിൽ നിന്ന് വായ്പാ കരാറിൽ അത്ലറ്റികോയിലേക്ക് മടങ്ങിയെത്തി ഫ്രഞ്ച് സൂപ്പർ താരം അന്റോയിൻ ഗ്രീസ്മാൻ. 2022 വരെ ലോണിൽ താരം സ്പാനിഷ് തലസ്ഥാനത്ത് തുടരും. പെർമനെന്റ് ട്രാൻസ്ഫറിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത്ലറ്റിക്കോ ഏകദേശം 40 മില്യൺ യൂറോ കൊടുക്കേണ്ടിവരും. കഴിഞ്ഞ സീസണിൽ ബാഴ്സയ്ക്കു വേണ്ടി മികച്ച പ്രകടനമാണ് ഗ്രീസ്മാൻ കാഴ്ചവച്ചത്.
അതേസമയം അന്റോണിയോ ഗ്രീസ്മാൻ രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് വീണ്ടും മാഡ്രിഡിൽ തിരിച്ചെത്തുന്നത്. ഗ്രീസ്മാന് പകരക്കാരനായി സെവിയ്യയുടെ യുവതാരം ലൂക്ക് ഡിജോങ്ങിനെ 2 വർഷത്തെ ലോണിന് ബാഴ്സലോണ സ്വന്തമാക്കി.
രണ്ട് സീസണുകളിലായി 102 മത്സരങ്ങളിൽ 35 ഗോളുകളും 17 അസിസ്റ്റുകളുമായി ഗ്രീസ്മാൻ തന്റെ ബാർസ കരിയർ പൂർത്തിയാക്കിയത്. എന്നാൽ താരത്തിന്റെ പഴയ ക്ലബ്ബിലേക്കുള്ള മടക്കു വരവ് ആരാധകർക്ക് സന്തോഷകരമായ വാർത്തയാണ്.ഗ്രീസ്മാൻ അത്ലറ്റിക്കോ സ്ക്വാഡിൽ ചേർന്നതോടെ തന്റെ മുൻ ബാർസ ടീമംഗമായ ലൂയിസ് സുവാരസിനൊപ്പം ആക്രമണത്തിന് നേതൃത്വം നൽകുകയും ചെയ്യും. നിലവിലെ ലാലിഗ ചാമ്പ്യന്മാരായ അത്ലറ്റിക്കോ ഈ വർഷവും കിരീടം നിലനിർത്താൻ ഏറെ സാധ്യത കൽപ്പിക്കപ്പെടുന്നതാണ്.