തിരുവനന്തപുരം:കോണ്‍ഗ്രസിനെ തകര്‍ക്കുന്ന നിലപാടില്‍ നിന്നും നേതാക്കള്‍ പിന്തിരിയണമെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. ഡിസിസി പുനസംഘടനയില്‍ കോണ്‍ഗ്രസ് ആടിയുലഞ്ഞ് നില്‍ക്കുന്നതിനിടെ ഘടകകക്ഷിയായ ആര്‍എസ്പി യുഡിഎഫിനോട് ഇടയുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് ഇടയൊണ് ഷിബു ബേബി ജോണ്‍ നിലപാട് വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന ആര്‍എസ്പി സംസ്ഥാന സെക്രട്ടേറിയറ്റ് യുഡിഎഫ് യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള തീരുമാനമെടുത്തതിന് പിന്നാലെയാണ് ഷിബു ബേബി ജോണിന്റെ പ്രതികരണം. .
‘കോൺഗ്രസ് എന്ന കപ്പൽ മുങ്ങുകയല്ല. പകരം നേതാക്കൾ തന്നെ മുക്കുകയാണ്. അങ്ങനെ മുക്കുന്ന കപ്പലിൽ നിന്ന് പോകാനല്ലേ എല്ലാവരും ആഗ്രഹിക്കുക’ എന്നായിരുന്നു മുന്നണി വിടുമോ എന്നതിനോട് ഷിജുവിന്റെ പ്രതികരണം.
യുഡിഎഫ് യോഗത്തില്‍ നിന്ന് വിട്ട് നില്‍ക്കുമെന്ന് ആര്‍എസ്പി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഉഭയകക്ഷി ചര്‍ച്ച ആവശ്യപ്പെട്ട് കത്ത് നല്കി 40 ദിവസമായിട്ടും പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി.
ആര്‍എസ്പിയുടെ പരസ്യപ്രതികരണത്തിന് പിന്നാലെ തിങ്കളാഴ്ച യുഡിഎഫ് യോഗത്തിന് മുൻപ് അവരുമായി ചര്‍ച്ച നടത്തുമെന്ന് കണ്‍വീനര്‍ എംഎം ഹസ്സൻ അറിയിച്ചിട്ടുണ്ട്.
രാജ്യത്ത് കോൺഗ്രസിന്റെ ആവശ്യം മനസിലാക്കി ഒപ്പം നിൽക്കുന്നവരാണ് ഞങ്ങൾ. പക്ഷേ കോൺഗ്രസിന്റെ നേതാക്കൾ അത് മനസിലാക്കുന്നില്ലെന്നും’ ഷിബു ബേബി ജോൺ മാധ്യാമങ്ങളോട് പ്രതികരിച്ചു.