
ശ്രീനഗര്‍: ജമ്മുകശ്മീരിലെ അനന്ത്നാഗിലെ ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. കരസേനയിലെ കേണലും മേജറുമാണ് ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചത്.
ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന് പരിശോധന നടത്തുന്നതിനിടയിലുണ്ടായ ഏറ്റുമുട്ടലിലാണ് മരണം.
കേണൽ മൻപ്രീത് സിംഗ്, മേജർ ആഷിഷ് ധോൻചക്ക്, ജമ്മു കശ്മീർ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂൺ ഭട്ട് എന്നിവരാണ് മരിച്ചത്. ഏറ്റുമുട്ടലിൽ മൂന്ന് പേർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഗുരുതര പരിക്കേറ്റ് അമിത രക്തസ്രാവത്തെ തുടർന്നാണ് ഭട്ട് മരിക്കുന്നത്.
അനന്തനാഗിലെ കോകെർനാഗിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. 19 രാഷ്ട്രീയ റൈഫിള്‍സ് യൂണിറ്റിലെ കമാന്റിങ് ഓഫീസറാണ് വീരമൃത്യു വരിച്ച കേണല്‍.