![](https://i0.wp.com/malluchronicle.com/wp-content/uploads/2021/08/reduced_images281429.jpg?resize=515%2C290&ssl=1)
മധുര സേവ..
തയ്യാറാക്കുന്ന വിധം :
ഒരു പാത്രത്തിലേക്ക് ഒന്നര ഗ്ലാസ് കടലമാവ്, ഒന്നര ഗ്ലാസ് അരിപ്പൊടി, അര ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്യുക. ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴച്ചെടുക്കുക.
കുഴച്ചു വച്ചിരിക്കുന്ന മാവ് സേവനാഴിയിലേക്ക് നിറയ്ക്കുക. നിറയെ ദ്വാരത്തിലുള്ള ചില്ല് ഉപയോഗിക്കുക. എണ്ണ നന്നായി ചൂടായി വരുമ്പോൾ മാവ് ഇതിലേക്ക് പിഴിയുക. ശേഷം രണ്ടു ഭാഗവും മറിച്ചിട്ട് ഫ്രൈ ചെയ്തെടുക്കുക. ഗോൾഡൻ കളർ ആയി വരുമ്പോൾ കോരി മാറ്റാം.
ചൂടാറിയ ശേഷം ഒരുപാട് നീളത്തിലുള്ളവ ചെറിയതാക്കി മുറിച്ചിട്ടു കൊടുക്കുക. 2ക്ലാസ്സ് പഞ്ചസാര പൊടിച്ചതിലേക്ക് അര ഗ്ലാസ് വെള്ളം ചേർത്ത് പഞ്ചസാര പാനി തയ്യാറാക്കുക. ഇതിലേക്ക് അര ടീസ്പൂൺ ഏലക്കാപ്പൊടി കൂടി ചേർത്ത് ഒട്ടിവരുന്ന പരുവം ആയാൽ തീ ഓഫ് ചെയ്യാം. ശേഷം ഇത് ട്രൈ ചെയ്തു വച്ചിരിക്കുന്ന മാവിലേക്ക് ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. തണുത്തു കഴിഞ്ഞാൽ ഉപയോഗിക്കാം..