പാൽക്കട്ട തയ്യാറാക്കുന്ന വിധം :
ഒരു പാനിലേക്ക് 2 കപ്പ് മൈദ ചേർക്കുക. ലോ ഫ്ളെയിമിൽ ഇട്ട് നിറം മാറാത്ത രീതിയിൽ വറുക്കുക. വറവ് ആയ ശേഷം ഇതിലേക്ക് 4 ടേബിൾസ്പൂൺ പാൽപ്പൊടി, ഒന്നര കപ്പ് പഞ്ചസാര പൊടിച്ചത് എന്നിവ ചേർത്ത് മിക്സ് ചെയ്യുക. ഇതിലേക്ക് ഒരു ടേബിൾസ്പൂൺ നെയ്യും ചേർക്കുക.
ശേഷം ഒരുകപ്പ് വെജിറ്റബിൾ ഓയിൽ ചേർത്ത് മിക്സ് ചെയ്യുക. ഇത് മിക്സിയുടെ ജാറിലിട്ട് പൊടിച്ചെടുത്ത ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി പരത്തി വെക്കുക. അഞ്ച് മിനിറ്റിന് ശേഷം സ്വാദിഷ്ടമായ പാൽക്കട്ട ഇഷ്ടമുള്ള ആകൃതിയിൽ കട്ട് ചെയ്ത് കഴിയ്ക്കാം.