![](https://i0.wp.com/malluchronicle.com/wp-content/uploads/2021/08/Screenshot_2021_0812_141810.jpg?resize=513%2C382&ssl=1)
മുംബൈ: മഹാരാഷ്ട്രയിൽ കഴിഞ്ഞ രണ്ടുവർഷമായി ഈ ഹെലികോപ്ടർ നിർമാണത്തിലായിരുന്നു ഷേയ്ക്ക് ഇസ്മായിൽ ഷേയ്ക്ക് ഇബ്രാഹിം എന്ന 24 കാരൻ. അവസാനം അതേ ഹെലികോപ്ടറിന്റെ പങ്ക തലയിൽ വീണ് ദാരുണ അന്ത്യം ഏറ്റുവാങ്ങേണ്ടി വന്നു.
ഷേയ്ക്ക് ഇസ്മായിൽ ഷേയ്ക്ക് ഇബ്രാഹിം ഒരു മെക്കാനിക്കാണ്. മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. സ്വന്തമായി നിർമിച്ച ഹെലികോപ്ടർ നന്നാക്കുന്നതിനിടെയാണ് ദാരുണ സംഭവം നടന്നത്.
ഹെലികോപ്ടറിൻ്റെ അറ്റക്കുറ്റപണി തീർത്ത് സ്റ്റാർട്ട് ചെയ്തപ്പോൾ അതിൻ്റെ ഒരു ബ്ലേഡ് തലയിൽ വീഴുകയായിരുന്നു. പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല .