
കുന്നംകുളം: വണ്‍വേ റോഡില്‍ വലിയ വാഹനങ്ങളുടെ പ്രവേശനം നിയന്ത്രിക്കുന്നതിനായി സ്ഥാപിച്ച ക്രോസ് റാംപില്‍ ലോറി ഇടിച്ച് അപകടം.
അശ്രദ്ധമായി വന്ന് നഗരസഭാ ഓഫീസിനോട് ചേര്‍ന്നുള്ള റോഡിലേക്ക് കയറിയ ലോറിയാണ് റാംപില്‍ ഇടിച്ചത്. ഇതോടെ റാംപ് രണ്ടായി മുറിയുകയും ചെയ്തു.
വലിയ വാഹനങ്ങളുടെ സഞ്ചാരത്തിന് നിയന്ത്രണമേര്‍പ്പെടുത്തി കൊണ്ട് രണ്ടു ദിവസം മുന്‍പാണ് നഗരസഭ റാംപ് സ്ഥാപിച്ചത്.
വാഹനങ്ങള്‍ക്ക് റാംപ് കാണുന്നതിന് റിഫ്ലക്ടര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ഇതൊന്നും ശ്രദ്ധിക്കാതെ വന്ന ലോറിയുടെ മുകള്ഭാഗം റാംപിന്റെ ബാറില്‍ തട്ടുകയും ഇത് നെടുകെ മുറിയുകയുമായിരുന്നു.
സംഭവമറിഞ്ഞ് നഗരസഭാ അധികൃതരും സ്ഥലത്തെത്തി. എത്രയും വേഗം ക്രോസ് ബാര്‍ പൂര്‍വ സ്ഥിതിയിലാക്കാന്‍ ഉള്ള നടപടികള്‍ കൈക്കൊള്ളുമെന്നു നഗരസഭ അറിയിച്ചു.