വണ്ടിപ്പെരിയാറിലേക്ക്’ എന്ന തലക്കെട്ടോടെ തന്റെ ചിരിക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതില്‍ വിശദീകരണവുമായി വനിതാ കമ്മീഷന് അംഗം ഷാഹിദാ കമാല്‍ രംഗത്ത്. പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് വിശദീകരണം നല്‍കുന്നത്. ഇടുക്കി വണ്ടിപെരിയാറില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ആറുവയസുകാരിയുടെ വീട്ടിലേക്ക് പോകുന്നതിനിടെ ഷാഹിദ കമാല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രമാണ് വിവാദമായത്.
ദുഃഖങ്ങളെല്ലാം മറച്ചുപിടിച്ച് പുഞ്ചിരിക്കാന്‍ ശ്രമിക്കുന്ന ആളാണ് താനെന്നാണ് ഷാഹിദ കമാലിന്റെ വിശദീകരണം. അതുകൊണ്ടാണ് അങ്ങനെയൊരു ഫോട്ടോ ഇട്ടത്, ഇന്നാണെങ്കില്‍ അങ്ങനെയൊരു ഫോട്ടോ ഇടില്ല. സുഹൃത്തുക്കള്‍ ചൂണ്ടികാട്ടിയതോടെ പോസ്റ്റ് പിന്‍വലിച്ചുവെന്നും ഷാഹിദ കമാല്‍ പറഞ്ഞു.
അതേ സമയം സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ കെഎസ് ശബരീനാഥ്, രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. വണ്ടിപ്പെരിയാറില്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട ആറുവയസുകാരിയുടെ വീട് സന്ദര്‍ശിക്കാന്‍ പോകുന്ന വനിതാ കമ്മീഷന് അംഗം ഹൈറേഞ്ചിലേക്ക് പോകുന്ന ടൂറിസ്റ്റിനെപ്പോലെയാണ് പെരുമാറുന്നതെന്നായിരുന്നു ശബരീനാഥിന്റെ വിമര്‍ശനം.