ഏതൊരു മനുഷ്യരിലും ആദി പടർത്തുന്ന ഒന്നാണ് മുടികൊഴിച്ചിൽ. മുടികൊഴിച്ചിൽ വിട്ടുമാറാൻ പല അധികം വഴികൾ നോക്കുന്നവരാണ് നമ്മൾ പലരും.എന്നാൽ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാവുന്നതാണ്.
ഒരു ദിവസം നിങ്ങളുടെ മുടിയിൽ സാധാരണ 50 എണ്ണം വരെ കൊഴിയുകയാണെങ്കിൽ അത് സാധാരണമാണ്.എന്നാൽ എണ്ണത്തിൽ കൂടുമ്പോൾ അല്പം ശ്രദ്ധിക്കേണ്ടതാണ്. അമിത മുടി കൊഴിച്ചില് അനുഭവപ്പെടുകയാണെങ്കിൽ ഉടൻ വൈദ്യസഹായം തേടണം.
സാധാരണ സ്ത്രീകളെക്കാൾ കൂടുതൽ മുടി പുരുഷന്മാരിൽ നഷ്ടമാവാറുണ്ടെന്ന് പഠനം പറയുന്നു. കാരണം അവരുടെ ഹെയർ സ്റ്റൈൽ ശീലങ്ങളും പതിവ് ഹെയർ കളറിങ്ങും ഇതിനൊരു കാരണമാണ്. ഗർഭാവസ്ഥ, ആർത്തവ വിരാമം തുടങ്ങിയ ജീവിത സംഭവങ്ങളും പുരുഷന്മാരേക്കാൾ കൂടുതലായി സ്ത്രീകളിൽ മുടി കൊഴിച്ചിൽ ഉണ്ടാകുന്നു.
ശുചിത്വ ശീലം പതിവാക്കുക എന്നത് മുടിക്ക് അനിവാര്യമാണ്. പതിവായി തല കഴുകണം അല്ലാത്തപക്ഷം നിങ്ങളുടെ തലയോട്ടി വൃത്തികെട്ടതായിത്തീരും. വിയർപ്പ്, മാലിന്യങ്ങൾ എന്നിവ താരൻ വളരാൻ അനുകൂല സാഹചര്യങ്ങൾ ഒരുക്കുന്നു. ഇത് സുഷിരങ്ങൾ അടക്കുകയും മുടിയുടെ വളർച്ച തടയുകയും ചെയ്യുന്നു.
തുടർന്ന്, മുടികൊഴിച്ചിലും നിങ്ങൾക്ക് അനുഭവപ്പെടാം. ഇത് പലപ്പോഴും കൃത്യമായി തല കഴുകുന്നതിലൂടെ ഒഴിവാക്കാൻ കഴിയുന്നതാണ്.
ഇറുകിയ ഹെയർ ക്ലിപ്പുകൾ ഹെയർ ബാൻഡുകൾ മുതലായവയുടെ ഉപയോഗം മുടിയുടെ ആയുസ്സിന് വെല്ലുവിളി ആവുന്നുണ്ട്. പതിവായി സ്ലിക്ക് പോണുകളും ഇറുകിയ ബ്രെഡുകളും നിങ്ങളുടെ തലയൊട്ടിയിൽ സമ്മർദ്ദം ചെലുത്തുകയും ഫോലിക്കിളിന് തകരാർ വരുത്തുകയും ചെയ്യുന്നു. ഇത് മുടികൊഴിച്ചിലിന് കാരണമാവം. അതുകൊണ്ട് മുടി കെട്ടുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്.
നിങ്ങളുടെ ഹെയർ ഡ്രയർ, കോളിംഗ് വാൻഡ് , സ്ട്രേറ്റനറുlകൾ എന്നിവ പോലുള്ള ചൂടുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നതും മുടികൊഴിയാൻ ഉം പൊട്ടാനും സാധ്യതയുണ്ടാക്കുന്നതാണ്.
മുടിയുടെ വളർച്ചക്ക് ഏറ്റവും ആവശ്യമായ ഒന്നാണ് പോഷകാഹാരം. നിങ്ങളുടെ മുടി കൂടുതലും കെരാറ്റിൻ എന്ന പ്രോട്ടീൻ അടങ്ങിയതാണ്. ഇതു ഉല്പാദിപ്പിക്കാൻ ശരീരത്തിന് 18 തരം അമിനോ ആസിഡുകൾ ആവശ്യമാണ്.
സമ്മർദ്ദം നിങ്ങളുടെ മുടി കൊഴിയുന്നതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്. ഉയർന്നതോതിലുള്ള സമ്മർദ്ദം രോമകൂപങ്ങളിൽ വിശ്രമ ഘട്ടത്തിലേക്ക് തള്ളിവിടുന്നു. കാലക്രമേണ മുടി ചിരിക്കുകയോ കഴുകുക ചെയ്യുമ്പോൾ ഇത്തരം അവസ്ഥ ബാധിച്ച മുടിയിഴകൾ കൊഴിയുന്നു.