50 വര്‍ഷങ്ങള്‍ക്കു ശേഷം ബോളിവുഡ് ചിത്രം ‘ആനന്ദ് ‘റീമേക്കിങ്..

Spread the love

നീണ്ട 50വര്‍ഷങ്ങള്‍ക്കു ശേഷം റീമേക്കിനൊരുങ്ങി ബോളിവുഡ് ചിത്രം ‘ആനന്ദ്’.
ആനന്ദിന്റെ നിര്‍മ്മാതാവ് എന്‍സി സിപ്പിയുടെ ചെറുമകന്‍ സമീര്‍ രാജ് സിപ്പിയും വിക്രം ഖാഖറും ചേര്‍ന്നാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. ചലച്ചിത്ര നിരൂപകനും ട്രേഡ് അനലിസ്റ്റുമായ തരണ്‍ ആദര്‍ശാണ് റീമേക്കിനെ കുറിച് അറിയിച്ചത്. നിര്‍മ്മാതാക്കള്‍ ചിത്രം പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഒരു സംവിധായകനെ കണ്ടെത്താനായിട്ടില്ല. ചിത്രം ഇപ്പോള്‍ തിരക്കഥ ഘട്ടത്തിലാണ്. അഭിനേതാക്കളെ സംബന്ധിച്ച കാര്യത്തില്‍ ഇതുവരെയും സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ല.

W3Schools.com

റീമേക്ക് പ്രഖ്യാപനത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്ക് രണ്ട് അഭിപ്രായമാണ്. റീമേക്കിനായി ചിലര്‍ ആവേശത്തോടെ കാത്തിരിക്കുമ്പോള്‍ ചിലര്‍ റീമേക്ക് വേണ്ട എന്നാണ് അഭിപ്രായപ്പെടുന്നത്. ഇതിഹാസ താരങ്ങളുമായി പുതിയ കലാകാരന്മാരെ താരതമ്യം ചെയ്യരുതെന്നാണ് ഇവർ അഭിപ്രായപ്പെടുന്നത് . ‘ആനന്ദ് കാണാന്‍ ഇപ്പോഴും പുതുമയുണ്ട്, എന്നിരുന്നാലും അത് അതിനോട് നീതി പുലര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു,’അമിതാഭ് ബച്ചന്റെയും അന്തരിച്ച രാജേഷ് ഖന്നയുടെയും ക്ലാസിക് ചിത്രം ആനന്ദ് റീമേക്കിന് ഞാന്‍ കാത്തിരിക്കുകയാണ്, അഭിനേതാക്കളെ അറിയണം, അമിതാഭ് ബച്ചനും രാജേഷ് ഖന്നയ്ക്കും പകരക്കാരന്‍ ആരാണെന്ന് എനിക്കറിയണം’. തുടങ്ങിയ നിരവധി കമന്റുകളാണ് ഉയരുന്നത്.

1971ലാണ് ആനന്ദ് പ്രദര്‍ശത്തിന് എത്തിയത്. അമിതാഭ് ബച്ചനും രാജേഷ് ഖന്നയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ബോളിവുഡിലെ എക്കാലത്തെയും ക്ലാസിക്കുകളില്‍ ഒന്നാണ്. കാന്‍സര്‍ രോഗിയായ ആനന്ദ് എന്ന വ്യക്തിയെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ. അദ്ദേഹത്തിന്റെ ശുഭാപ്തിവിശ്വാസത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അദ്ദേഹത്തിന്റെ ഡോക്ടര്‍ ഭാസ്‌കര്‍ ആനന്ദിനെക്കുറിച്ച്‌ ഒരു പുസ്തകം എഴുതാന്‍ തീരുമാനിക്കുന്നു. സുമിത സന്യാല്‍, രമേഷ് ദിയോ എന്നിവരും അഭിനയിച്ച ഈ ചിത്രം സംവിധാനം ചെയ്തത് ഋഷികേശ് മുഖര്‍ജിയാണ്.

Related Posts

ഇത് ഏറ്റവും മനോഹരമായ ഘട്ടം ; പുതിയ വിശേഷം പങ്കുവെച്ച് പേർളി മാണി..

Spread the love

ഇത് ഏറ്റവും മനോഹരമായ ഘട്ടമാണെന്ന് ഞാൻ വിശ്വസിക്കുന്നു.

മഹിളാമന്ദിരത്തിൽ നിന്ന് ഒളിച്ചോടിയ പെൺകുട്ടികളെ തൃശൂരിലെത്തിച്ച് പീഡിപ്പിച്ചു ; രണ്ട് പേർ പിടിയിൽ..

Spread the love

മഹിളാമന്ദിരത്തിൽ നിന്ന് ഒളിച്ചോടിയ പെൺകുട്ടികളെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. രണ്ട് ദിവസം മുമ്പാണ് മഹിളാ മന്ദിരത്തിൽ നിന്ന് പെണ്‍കുട്ടികളെ കാണാതായത്.

ഖത്തറിൽ വാഹനാപകടം ; ചാവക്കാട് സ്വദേശിക്ക് ദാരുണാന്ത്യം..

Spread the love

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ബന്ധുക്കൾ പറഞ്ഞു.

പ്രായമായി, ഇനിയില്ല ; നിർണായക തീരുമാനവുമായി ഷാരൂഖ് ഖാൻ..

Spread the love

അതിന്റെ പ്രായം കഴിഞ്ഞതായി തോന്നുന്നുവെന്നും ബോളിവുഡ് താരം ഷാരൂഖ് ഖാൻ.

പല്ലൻ ഷൈജു വീണ്ടും പിടിയിൽ..

Spread the love

കുപ്രസിദ്ധ ഗുണ്ട പല്ലന്‍ ഷൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാപ്പ നിയമം ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ചപ്പോഴാണ് പല്ലൻ ഷൈജുവിനെ പിടികൂടിയത്.

മുഖ്യമന്ത്രിയുടെ വസതിയിൽ കാലിത്തൊഴുത്ത് നിർമിക്കുന്നു ; അനുവദിച്ചത് 42.90 ലക്ഷം..

Spread the love

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ചുറ്റുമതിൽ പുനർനിർമിക്കുന്നതിനും പുതിയ കാലിത്തൊഴുത്തു പണിയുന്നതിനും 42.90 ലക്ഷം രൂപ അനുവദിച്ചു.

Leave a Reply

You cannot copy content of this page