ലോകം മറ്റൊരു മഹാമാരിയെ നേരിടാൻ തയ്യാറാകണമെന്ന് മുന്നറിയിപ്പുമായി ലോകാര്യോഗ സംഘടന. 73 – ആം വേൾഡ് ഹെൽത്ത് അസംബ്ലിയുടെ വെർച്വൽ യോഗത്തിലാണ് ഇത്തരമൊരു നിർദ്ദേശം ലോകാരോഗ്യ സംഘടന മുന്നോട്ട് വെച്ചത്.
ആരോഗ്യസംരക്ഷണ സേവനങ്ങൾ വികസിപ്പിക്കുന്നതിൽ ഓരോ രാജ്യവും ശ്രദ്ധ ചെലുത്തണമെന്നും എന്നാൽ മാത്രമേ സുസ്ഥിരമായ ഒരു ലോകത്തിന്റെ അടിത്തറ സാധ്യമാകു എന്നും ലോകാരോഗ്യ സംഘടനാ വ്യക്തമാക്കി.
ആരോഗ്യ മേഖലയിൽ മികച്ച് നിൽക്കുന്ന രാജ്യങ്ങൾക്ക് കോവിഡിനെ ഫലപ്രദമായി നേരിടുന്നതിനും അതിജീവിക്കുന്നതിനും കഴിഞ്ഞു എന്ന് സംഘടനാ വിലയിരുത്തി.
കൊറോണയെ പലരാജ്യങ്ങളും ചെറുത്ത് നിന്നത് ചെറിയ കാര്യമല്ല. വാക്സിന്റെ ലഭ്യത ഉറപ്പാക്കണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.