ദുബായ് ആർപി ഹൈറ്റ്സിൽ പുതിയ വീട് സ്വന്തമാക്കിയിരിക്കുകയാണ് മോഹൻലാൽ. താരത്തിന്റെ ആദ്യ സിനിമയായ തിരനോട്ടത്തിന്റെ സംവിധായകനും ബാല്യകാല സുഹൃത്തുമായ അശോക് കുമാർ അപ്രതീക്ഷിതമായാണ് താരത്തിന്റെ പുതിയ വീട്ടിലേക്ക് എത്തിയത്. അശോക് കുമാറിന്റെ ഭാര്യ ബീന \’പുതിയ വീട്ടിലെ ആദ്യ അതിഥി\’ എന്ന കുറിപ്പോടെ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രങ്ങൾ ഇപ്പോൾ ശ്രദ്ധേയമായിരക്കുകയാണ്.
ലോക്ക്ഡൗണിനു ശേഷമുള്ള മോഹൻലാലിന്റെ ആദ്യ ചിത്രമായ ദൃശ്യം 2വിന്റെ ചിത്രീകരണത്തിന് ശേഷം അദ്ദേഹം ദുബൈലേക്ക് പറന്നു. ഇതിനിടെ ഐപിഎൽ വേദിയിൽ നിന്നുള്ള താരത്തിന്റെ ഫോട്ടോസും പുറത്തുവന്നിരുന്നു. \’സൂപ്പർസ്റ്റാർ ഫ്രം കേരള\’ എന്ന് വിശേഷിപ്പിച്ചാണ് മോഹൻലാലിനെ അന്തർദേശീയ കാണികൾക്ക് പരിചയപ്പെടുത്തിയത്.
അതിനു ശേഷം ബോളിവുഡ് താരം സഞ്ജയ് ദത്തിനും ഭാര്യക്കുമൊപ്പം ദീപാവലി ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ദുബായിലെ അവധിക്കാലത്തിന് ശേഷം ബി.ഉണ്ണികൃഷ്ണന്റെ സിനിമ സെറ്റിലേക്ക് ആണ് താരം എത്തുന്നതെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.