ആറ് കാമുകിമാരെയും ഒരേസമയം ഗർഭണികളാക്കി ഇപ്പോൾ ഇവർ ഒരുമിച്ച് പ്രസവിക്കുന്നതും കാത്ത് ഇരിക്കുകയാണ് പ്രെറ്റി മൈക്ക് എന്ന യൂവാവ്. നൈജീരിയയിലാണ് ഇത്തരം കൗതുകകരമായ സംഭവം.
നൈജീരിയയിലെ ഒരു സെലിബ്രറ്റിയുടെ വിവാഹച്ചടങ്ങിലാണ് ഇയാൾ തന്റെ ഗർഭണികളായ ആറ് കാമുകിമാർക്കുമൊപ്പം എത്തിയത്. ഇതോടെ ഇവർ വലിയ ചർച്ചാവിഷയമായി മാറുകയായിരുന്നു.
സോഷ്യൽ മീഡിയകളിലും മറ്റും ഇവരുടെ ചിത്രങ്ങൾ പ്രചരിച്ചതോടെ നിമിഷങ്ങൾക്കുള്ളിൽ ലോകത്തെ പല ഭാഗങ്ങളിൽളും ഇവരുടെ ചിത്രങ്ങളും വാർത്തയുമെത്തി.
ഇവർ എല്ലാവരും തന്റെ കുഞ്ഞിനെ ഉദരത്തിൽ വഹിക്കുന്നവരാണെന്നും ഇവർ ഒരുമിച്ച് പ്രസവിക്കുന്നതും കാത്തിരിക്കുകയാണെന്നും മൈക്ക് തന്നെ തുറന്നു പറയുകയായിരുന്നു.
3 ലക്ഷത്തോളം ഫോളോവെഴ്സ് ഉള്ള തന്റെ ഇൻസ്റ്റാഗ്രാം പേജിൽ മൈക്ക് ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്തതോടെ നിരവധി പേരാണ് ഇവർക്ക് ആശംസകൾ അർപ്പിച്ച് രംഗത്തെത്തുന്നത്. ആറ് യുവതികളും ഒരു യൂവാവിൽ നിന്ന് തന്നെ ഒരേ സമയം ഗർഭണികളായതാണ് ഏവരെയും ആശ്ചര്യപ്പെടുത്തുന്നത്.