സംസ്ഥാനത്ത് പെട്രോള്‍ വില 90 കടന്നു. പെട്രോളിന് 29 പൈസയും ഡീസലിന് 36 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ധനവില വര്‍ധിപ്പിക്കുകയായിരുന്നു.
തിരുവനന്തപുരം നഗരത്തില്‍ പെട്രോളിന് 90.02 രൂപയും ഡീസലിന് 84.28 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 88.39 രൂപയും ഡീസലിന് 82.76 രൂപയുമായി ഉയര്‍ന്നിട്ടുണ്ട്.
തുടര്‍ച്ചയായി ഇന്ധനവില വര്‍ധിക്കുന്നത് അവശ്യസാധനങ്ങളുടെ വിലയും കൂട്ടിയിരിക്കുകയാണ്. ജീവിതച്ചെലവുകളില്‍ ഗണ്യമായ വര്‍ധനവാണ് ഇന്ധനവില വര്‍ധനവ് സൃഷ്ടിച്ചിരിക്കുന്നത്.
ഇന്ധനവില വർധനവിനെതിരെ കേന്ദ്രസർക്കാറിനെതിരെ വൻ ജനരോഷമാണ് ഉയരുന്നത്.