സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലാണ് സ്വപ്ന സുരേഷിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. എന്നാൽ, എൻഐഎ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസ് നിലനിൽക്കുന്നതിനാൽ സ്വപ്നക്ക് പുറത്തിറങ്ങാൻ സാധിക്കില്ല. ആദ്യത്തെ രണ്ട് ജാമ്യപേക്ഷകൾ തള്ളിയ കോടതി മൂന്നാമത് നൽകിയ അപേക്ഷയിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സ്വർണക്കടത്ത് കേസിലെ 17 പ്രതികളിൽ പത്ത് പേർക്കാണ് ഇതുവരെ ജാമ്യം ലഭിച്ചത്.