പ്രതീക്ഷയുടെ അടയാളമായി, ഡോക്ടറുടെ സർജിക്കൽ മാസ്ക് ഊരാൻ ശ്രമിക്കുന്ന നവജാത ശിശുവിന്റെ ചിത്രം സോഷ്യൽ മീഡിയകളിൽ തരംഗമാവുന്നു.യുഎഇ ആസ്ഥനമായ ഗൈനോക്കോളജിസ്റ്റ് ആയ ഡോ.സാമിർ ഷുഐബ് ആണ് ചിത്രം ഇൻസ്റ്റഗ്രാമിലൂടെയും ഫേസ്ബുക്കിലൂടെയും പങ്കുവച്ചത്. \”ഞങ്ങള്‍ എല്ലാവരും ഉടന്‍ തന്നെ മാസ്ക് അഴിക്കാന്‍ പോവുന്നു എന്നതിന്റെ ഒരു അടയാളമായി ഇതിനെ കാണാന്‍ ആഗ്രഹിക്കുന്നു…\”എന്ന അടിക്കുറിപ്പോടെയാണ് ഡോക്ടർ ചിത്രം പങ്കുവച്ചത്.ഒരു ശുഭ പ്രതീക്ഷ നൽകുന്ന ഒന്നായിത്തന്നെ ചിത്രം സമൂഹമാധ്യമങ്ങൾ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.
നവജാത ശിശുവിന്റെ കൈ ഡോക്ടറുടെ മാസ്കിൽ പിടിച്ചു വലിക്കുന്നതായാണ് ചിത്രത്തിൽ. ലോകം മുഴുവൻ കോവിഡ് ഭീതിയിൽ കഴിയുമ്പോൾ ഇത്തരമൊരു ചിത്രം വളരെ പ്രതീക്ഷ നൽകുന്നതാണ് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
മാർച്ചിൽ കോവിഡ് വ്യാപനം ഏറ്റവും കൂടുതൽ ബാധിച്ച ഒരു രാജ്യമായ ഇറ്റലിയിൽ ഒരു ശിശുവിന്റെ ചിത്രം ഇത്പോലെ ജനശ്രദ്ധ നേടിയിരുന്നു. \’എല്ലാം ശെരിയാകും\’ എന്നെഴുതിയ ഡയപ്പർ അണിഞ്ഞുള്ള കുഞ്ഞിന്റെ ചിത്രമാണ് അന്ന് വൈറൽ ആയത്.