കൂടത്തായി കൊലക്കേസ് പരമ്പരയിലെ അന്നമ്മ തോമസ് വധക്കേസിലാണ് ജോളിക്ക് കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ മറ്റു കേസുകളിൽ ജാമ്യം അനുവധിക്കാത്തതിനാൽ ജോളിക്ക് പുറത്തിറങ്ങാൻ സാധിക്കില്ല.
കേരളത്തെ ഞെട്ടിച്ച കൂടത്തായി കേസിൽ സ്വത്ത് തട്ടിയെടുക്കാനായി ജോളി നടത്തിയത് കൊലപാതകങ്ങളുടെ ഒരു പരമ്പര തന്നെയാണ്. അന്നമ്മ തോമസ്, ടോം തോമസ്, റോയ് തോമസ്, മഞ്ചാടിയിൽ മാത്യു, സിലി, സിലിയുടെ മകൾ രണ്ടര വയസ്സുകാരി ആൽഫൈൻ എന്നിവരാണ് കൊല്ലപ്പെട്ടത്. നേരത്തെ സിലി വധക്കേസിലും ജോളിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.