ഫുട്ബോൾ ലോകത്തു ഇപ്പോൾ ഏറ്റവും ചൂടേറിയ ചർച്ചാ വിഷയമാണ് മെസ്സി ബാർസ വിടുമോ ഇല്ലയോ എന്നത്. ചാമ്പ്യൻസ് ലീഗിലെ പുറത്താകലിന് പിന്നാലെ താരം ക്ലബ് വിടുകയാണെന്ന സൂചനയാണ് ലഭിക്കുന്നത്. അടുത്തിടെ ബാഴ്സയുടെ പരിശീലനവേളയിലെ താരത്തിന്റെ അസാന്നിധ്യവും അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുകയാണ് ചെയ്തിരിക്കുന്നത്.
മെസ്സി തന്റെ ഫുട്ബോൾ ജീവിതം അവസാനിപ്പിക്കും വരെ ബാഴ്സലോണയിൽ തന്നെ തുടരുമെന്ന വാദവും ശക്തമാണ്. എന്നാൽ ഇപ്പോളിതാ ഇംഗ്ലീഷ് പ്രീമിയർ ലീഗ് മുൻ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയുടെ ഏകദേശം 700 മില്യൺ യൂറോയുടെ അഞ്ചു വർഷത്തെ കരാർ (6084 കോടി രൂപ) മെസ്സി അംഗീകരിച്ചതായാണ് ഡെയിലി റെക്കോർഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
റിപ്പോർട്ട് പ്രകാരം മാഞ്ചസ്റ്റർ സിറ്റിയുടെ ഷെയറും കാരാറിലുൾപ്പെടും. ഇത് കൂടാതെ മൂന്ന് വര്ഷം മാഞ്ചെസ്റ്ററിലും ബാക്കി രണ്ടു വര്ഷം സിറ്റി ഗ്രൂപ്പിന്റെ റ്റി തന്നെ ടീമായ അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ് ന്യൂ യോർക്ക് സിറ്റി എഫ്സിയിൽ കളിക്കാനാണ് കരാർ നിർദേശിക്കുന്നത്.
നിലവിൽ ബാർസിലോണ താരങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഉൾപ്പെടെ താരം സജീവമാണെന്നും അതികം വൈകാതെ തന്നെ തന്റെ ഭാവി തീരുമാനിക്കുമെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.