ഐ പി എൽ അരങ്ങേറ്റ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളുരുവിനു വേണ്ടി അരങ്ങേറ്റത്തിൽ തന്നെ അർധസെഞ്ച്വറി തികച്ചു മലപ്പുറം ജില്ലയിലെ എടപ്പാൾ സ്വദേശി ദേവ് ദത്ത് പടിക്കൽ.
സൺറൈസേഴ്സ് ഹൈദെരാബാദിനെതിരായ മത്സരത്തിൽ ഓസ്ട്രേലിയൻ താരം ആരോൺ ഫിഞ്ചിനൊപ്പം ഓപ്പണിങ് തുടങ്ങിയ ദേവ് ദത്ത് 42 പന്തിൽ നിന്നും 56 റൺസാണ് സ്വന്തമാക്കിയത്. മത്സരത്തിൽ ബാംഗ്ലൂർ 5 വിക്കറ്റ് നഷ്ടത്തിൽ 163 റൺസാണ് നേടിയത്.
എടപ്പാൾ സ്വദേശിയാണെങ്കിലും കർണാടക്ക് വേണ്ടിയാണ് അദ്ദേഹം കളിച്ച തുടങ്ങിയത്. കര്‍ണാടകക്കായി വിവിധ ടൂർണമെന്റിൽ മികച്ച പ്രകടനമാണ് അദ്ദേഹത്തെ കഴിഞ്ഞ സീസണിൽ റോയൽ ചലഞ്ചേഴ്സിലെത്തിച്ചത്. 20 ലക്ഷം രൂപക്കായിരുന്നു താരത്തെ ബാംഗ്ലൂർ സ്വന്തമാക്കിയത്.
ഐ പി എൽ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക