ചാവക്കാട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബസ്സ്റ്റാൻഡിൽ വെച്ച് അപമാനിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി ചാലിൽ വീട്ടിൽ സിദ്ദീക്കിനെയാണ് ചാവക്കാട് ഇൻസ്പെക്ടർ എസ്.എച്ച്.ഒ അനിൽകുമാർ ടി മേപ്പിള്ളിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ചാവക്കാട് ബസ് സ്റ്റാൻഡിൽ നിൽക്കുകയായിരുന്ന പെൺകുട്ടിയെ ഇയാൾ കയ്യിൽ അതിക്രമിച്ച് കയ്യിൽ കയറി പിടിക്കുകയായിരുന്നു. വിവരം പെൺകുട്ടി മറ്റു യാത്രക്കാരോട് പറഞ്ഞപ്പോൾ യുവാവ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാരും യാത്രക്കാരും ചേർന്ന് ഇയാളെ പിടികൂടി പോലീസിനെ ഏൽപ്പിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.