ഇന്ത്യയുടെ അണ്ടർ സെവന്റീൻ ലോകകപ്പ് താരവും നിലവിൽ പോർച്ചുഗീസ് ക്ലബ് സിഡി എവ്സിനു വേണ്ടി കളിക്കുന്ന സഞ്ജീവ് സ്റ്റാലിൻ പുതിയ സീസണിൽ പോർചുഗലിലെ തന്നെ മൂന്നാം ഡിവിഷൻ ക്ലബായ സേർട്ടനൻസ് എഫ്സിയുമായി കരാറിലെത്തി.
📍 Contratação – Plantel Sénior ✍️ Sanjeev Stalin Temos o prazer de anunciar mais uma contratação para a época 2020/21. …
Posted by Sertanense Futebol Clube on Thursday, August 20, 2020
ഇന്ത്യൻ അണ്ടർ ഇരുപതു ടീമിന്റെ പ്രതിരോധനിരതാരമായ സഞ്ജീവ് സിഡി എവ്സിന്റെ രണ്ടാംനിര ടീമിനായാണ് ബൂട്ട് കെട്ടിയിരുന്നത്. എന്നാൽ സേർട്ടനൻസ് എഫ്സിയിൽ താരം ഒന്നാം നിര ടീമിനായി തന്നെ ബൂട്ടുകെട്ടുമെന്നാണ് അറിയുന്നത്.
അണ്ടർ സെവന്റീൻ ലോകകപ്പിൽ ഇന്ത്യയുടെ ഏക ഗോളിന് കൊളംബിയക്കെതിരെ അസ്സിസ്റ് ചെയ്തത് സഞ്ജീവ് സ്റാൻലിനായിരുന്നു.
ഐ ലീഗിൽ ഇന്ത്യൻ ആരോസിനായും ഈ ബെംഗളൂരുകാരൻ ബൂട്ടുകെട്ടിയിരുന്നു.