Site icon MalluChronicle

ചേറ്റുവ-ചാവക്കാട് ദേശീയ പാതയിൽ ചതിക്കുഴികൾ പെരുകുന്നു, ദിവസവും അപകടത്തിൽ പെടുന്നത് നിരവധി വാഹനങ്ങൾ; തിരിഞ്ഞു നോക്കാതെ അധികൃതർ…

ഒരുമനയൂർ: ചേറ്റുവ-ചാവക്കാട് ദേശീയ പാതയിൽ ചതിക്കുഴികൾ പെരുകുന്നു. ദിവസവും നിരവധി വാഹനങ്ങളാണ് അപകടത്തിൽ പെടുന്നത്.

ചാവക്കാട് ബൈപാസ് മുതൽ ചേറ്റുവ പാലം വരെ നൂറുകണണക്കിന് കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്.

അശാസ്ത്രീയായ റോഡ് നിർമാണമാണ് ദേശീയ പാതയുടെ തകർച്ചയ്ക്ക് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.

ബൈപാസ് മുതൽ പൂർണ്ണമായും തകർന്ന് കിടന്നിരുന്ന റോഡ് ഗതാഗത യോഗ്യമല്ലാതായതോടെ നാട്ടുകാർ ചേർന്ന് എൻ. എച്ച് ആക്ഷൻ കൗൺസിൽ രൂപീകരിച്ചിരുന്നു.

പിന്നീട് പ്രതിഷേധം ശക്തമാക്കുകയും പൊറുതി മുട്ടിയ ജനങ്ങൾ എൻ. എച്ച് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തിരുന്നു.

ഇതേ തുടർന്ന് ദേശീയപാതയിൽ തകർന്ന് കിടന്നിരുന്ന ഇന്റർലോക്ക് വീണ്ടും അറ്റക്കുറ്റ പണികൾ നടത്തിയിരുന്നു.

എന്നാൽ പണി നടക്കുന്ന സമയത്ത് തന്നെ എൻ. എച്ച് ആക്ഷൻ കൗൺസിൽ അംഗങ്ങൾ റോഡിന്റെ ആശാസ്ത്രീയ നിർമാണം ചൂണ്ടികാണിച്ചു രംഗത്ത് വരികയും കാനയിൽ അടിഞ്ഞു കൂടിയ മണ്ണ് നീക്കാതെയുള്ള റീട്ടാറിങ്ങും കല്ല് വിരിക്കൽ വീണ്ടും റോഡ് പൊളിയാൻ കാരണമാകുമെന്നും അധികൃതരെ അറിയിച്ചിരുന്നു.

എന്നാൽ ഇതിനൊന്നും ചെവി കൊടുക്കാതെ തിരക്ക് കൂട്ടിയാണ് പണികൾ നടത്തിയതെന്നും ആക്ഷേപമുണ്ട്.

Lനിരവധി കുഴികൾ രൂപപ്പെട്ടിട്ടും ഇരുചക്ര വാഹനങ്ങൾ അടക്കം നിരവധി വാഹനങ്ങൾ അപകടത്തിൽ പെട്ടിട്ടും അധികൃതർ തിരിഞ്ഞു നോക്കാത്തത് കടുത്ത പ്രതിഷേധാത്തിന് ഇടയാക്കുന്നുണ്ട്.

ഇതിനിടെ ഓവുപാലം പെട്രോൾ പമ്പിനു മുന്നിലെ കുഴിയിൽ വീണ മരം കയറ്റി വരുന്ന ലോറിയുടെ ആക്സിൽ ഒടിഞ്ഞതിനെ തുടർന്ന് രാവിലെ മുതൽ വൻ ഗതാഗത തടസമാണ് ദേശീയപാതയിൽ നേരിട്ട് കൊണ്ടിരിക്കുന്നത്.

Exit mobile version