
കന്യാകുമാരിയിലെ തിരുവട്ടാറിന് സമീപം ആറ്റുരിൽ ഒരു കുടുംബത്തിൽ മൂന്നു പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു. കറണ്ട് കട്ടായതോടെ തോട്ടിയുമെടുത്ത് ലൈനിൽ തട്ടി ശരിയാക്കാൻ ശ്രമിക്കവെയാണ് അപകടം. അശ്വിൻ, സഹോദരി ആതിര, അമ്മ ചിത്ര എന്നിവരാണ് മരിച്ചത്.
മഴയത്ത് വീട്ടിലെ വൈദ്യുതി കണക്ഷൻ പോയതിനെ തുടർന്ന് അത് ശരിയാക്കാൻ തോട്ടി ഉപയോഗിച്ചുള്ള പരിശ്രമമാണ് ദുരന്തത്തിൽ കലാശിച്ചത്. വീട്ടിലെ വൈദ്യുതി കണക്ഷൻ ശരിയാക്കാനായി അശ്വിൻ ഇരുമ്പ് തോട്ടി ഉപയോഗിച്ചു സർവീസ് വയറിൽ തട്ടിയതോടെ ഷോക്കേൽക്കുകയായിരുന്നു.
സഹോദരി ആതിരയും കൂടെയുണ്ടായിരുന്നു. ഇത് കണ്ടു നിന്ന സഹോദരി, അശ്വിനെ രക്ഷിക്കാനായി ഇരുമ്പ് തോട്ടി തട്ടി മാറ്റാൻ ശ്രമിച്ചു. അശ്വിന് പിന്നാലെ ആതിരയും ഷോക്കേറ്റ് തറയിൽ വീണു. ഓടിവന്ന അമ്മ ചിത്ര ഇരുവരെയും രക്ഷിക്കാൻ നോക്കിയപ്പോളാണ് ഷോക്കേറ്റത്. ഒടുവിൽ നാടിനിടെയാകെ കണ്ണീരിലാഴ്ത്തിക്കൊണ്ട് മൂവരും മരണത്തിന് കീഴടങ്ങുകയായിരുന്നു.